തിരുവനന്തപുരം: അനധികൃതമായി പാവപ്പെട്ടവരുടെ സാമൂഹ്യക്ഷേമ പെൻഷൻ മേടിച്ചെടുത്ത സർക്കാർ ജീവനക്കാർക്കെതിരെ വകുപ്പുതല നടപടിക്ക് തുടക്കം. ആദ്യ പടിയെന്ന നിലയിൽ കൃഷിവകുപ്പിലെ ആറ് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ഇവർ അനധികൃതമായി കൈപ്പറ്റിയ ക്ഷേമപെൻഷൻ തുക 18 ശതമാനം പലിശസഹിതം തിരിച്ചടയ്ക്കണം.
കാസർകോട് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസിലെ ഗ്രേഡ് 2 അറ്റൻഡർ സാജിത കെ.എ, പത്തനംതിട്ട മണ്ണ് സംരക്ഷണ ഓഫീസിലെ പാർട്ട്ടൈം സ്വീപ്പർ ഷീജാകുമാരി.ജി, വടകര മണ്ണ് സംരക്ഷണ ഓഫീസിലെ വർക്ക് സൂപ്രണ്ട് നസീദ് മുബാറക്ക്, മീനങ്ങാടി മണ്ണ് സംരക്ഷണ ഓഫീസിലെ പാർട്ട്ടൈം സ്വീപ്പർ ഭാർഗവി.പി, മീനങ്ങാടി മണ്ണ് പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടർ കാര്യാലയത്തിലെ പാർട്ട്ടൈം സ്വീപ്പർ ലീല.കെ, തിരുവനന്തപുരം സെൻട്രൽ സോയിൽ അനലറ്റിക്കൽ ലാബിലെ പാർട്ട്ടൈം സ്വീപ്പർ രജനി.ജെ എന്നിവർ അനധികൃതമായി ക്ഷേമ പെൻഷൻ കൈപറ്റുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇതേ തുടർന്നാണ് ഇവർക്കെതിരെ നടപടി.
ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ അന്വേഷണത്തിലാണ് ഗസറ്റഡ് ഉദ്യോഗസ്ഥരടക്കമുള്ള 1458പേർ മാസം 1600രൂപ ക്ഷേമപെൻഷൻ അനധികൃതമായി കൈപ്പറ്റിയെന്ന് കണ്ടെത്തിയത്. ആരോഗ്യ വകുപ്പിലാണ് ഏറ്റവുമധികം- 373പേർ. രണ്ടാംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പ്- 224പേർ
Discussion about this post