ലണ്ടൻ; ഒരു മുട്ടയ്ക്ക് എത്ര വിലയാണ്? 5 മുതൽ 8 രൂപ വരെ ഉണ്ടാവും അല്ലേ… കാടമുട്ടയ്ക്കും താറാവ് മുട്ടയ്ക്കും കോഴിമുട്ടയ്ക്കുമെല്ലാം പല വിലയായിരിക്കും. എന്നാലും പത്ത് രൂപയ്ക്കുള്ളിൽ ഒരു മുട്ട സ്വന്തമാക്കാം. എന്നാൽ ആളുകളുടെ എല്ലാം കണ്ണ് തള്ളി ഒരു മുട്ട ഇതാ റെക്കോർഡ് തുകയ്ക്ക് ലേലത്തിൽ പോയിരിക്കുകയാണ്.
യുകെയിൽ ഒരുമുട്ട ലേലത്തിൽ പോയത് ഇന്ത്യൻ രൂപ 21000 ത്തിനാണ്. എന്താണ് ഈ മുട്ടയ്ക്ക് ഇത്ര വിലയെന്നല്ലേ.. സാധാരണ കാണപ്പെടുന്നതിൽ നിന്നും വ്യത്യസ്തമായി പൂർണമായും ഗോളാകൃതിയിലുള്ളതാണ് ഇത്. മുട്ടയുടെ ആ തനത് ആകൃതിയല്ലെന്ന് അർത്ഥം. 100 കോടിയിൽ ഒരുമുട്ട മാത്രമേ ഇങ്ങനെ പൂർണമായും ഗോളാകൃതിയിൽ ഉണ്ടാവുകയുള്ളൂ അത്രേ.
ലാംബോണികാരനായ എഡ് പവെൻ എന്നയാളാണ് ആദ്യം കൗതുകത്തിന്റെ പുറത്ത് ഏകദേശം 16,000 രൂപ കൊടുത്ത് ഈ മുട്ടവാങ്ങിയത് തുടർന്ന് ലുവെന്റാസ് ഫൗണ്ടേഷൻ എന്ന സന്നദ്ധത സംഘടനയ്ക്ക് ഇത് ദാനം നൽകി. തുടർന്ന് ഇവർ വീണ്ടും ലേലത്തിന് വയ്ക്കുകയായിരുന്നു. നിലവിൽ മുട്ട സ്വന്തമാക്കിയത് ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
Discussion about this post