റഷ്യ കഴിഞ്ഞാല്‍ പിന്നെ വജ്രഖനനത്തില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന രാജ്യം ബോട്‌സ്വാനയാണ്. ഇപ്പോഴിതാ ഈ വര്‍ഷം ഓഗസ്റ്റില്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രവും ഇവിടെനിന്നു കണ്ടെത്തിയിരിക്കുകയാണ്.
1967ല്‍ സ്വാതന്ത്ര്യം നേടിയതിന് പിറ്റേ വര്‍ഷമാണു ബോട്‌സ്വാനയുടെ തലസ്ഥാന നഗരമായ ഗാബോറോണിനു സമീപം ഒരു വജ്രം കണ്ടെത്തിയത്. പിന്നീട് ഈ മേഖലയില്‍ വജ്രത്തിന്റെ സാന്നിധ്യമുണ്ടെന്നു മനസ്സിലാക്കിയ ഡി ബീര്‍സ് കമ്പനി ബോട്സ്വാനന്‍ സര്‍ക്കാരുമായി പങ്കുചേര്‍ന്ന് ഡീബ്സ്വാന എന്ന കമ്പനി രൂപീകരിക്കുകയായിരുന്നു. ഇന്ന് ഈ കമ്പനി 4 വജ്രഖനികള്‍ ബോട്സ്വാനയില്‍ നടത്തുന്നുണ്ട് ഒറാപ, ലെഹാക്നെ, ജ്വാനെങ്, ദംസ്താ എന്നിവയാണിവ. ലോകത്തിലെ വജ്ര ഉത്പാദനത്തിന്റെ 24 ശതമാനവും ഈ ഖനികളില്‍ നിന്നാണ്.
ഖനികളുടെ രാജകുമാരന്‍ എന്നറിയപ്പെടുന്ന ജ്വാനെങ് ഖനി ലോകത്തിലെ ഏറ്റവും വജ്രനിക്ഷേപമുള്ള ഖനിയാണ്. 2021 അവസാനത്തിലാണ് ബോട്സ്വാനയിലെ ജ്വെനിങ് ഖനിയില്‍ നിന്ന് ആയിരം കാരറ്റിനുമേല്‍ നിലവാരമുള്ള മറ്റൊരു വജ്രം കണ്ടെടുത്തത്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വജ്രമെന്നാണ് ഇത് അറിയപ്പെട്ടത്.
സൗത്ത് ആഫ്രിക്കയിലെ ബോട്‌സ്വാനയില്‍ നിന്ന് 2024 ലാണ് ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ വജ്രം കണ്ടെത്തിയത്. 2,492 കാരറ്റ് ഭാരമുള്ള ഭീമന്‍ വജ്രം കണ്ടെത്തി. ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ രണ്ടാമത്തെ ഭാരം കൂടിയ വജ്രമാണിത്. കനേഡിയന്‍ ഖനന കമ്പനിയായ ലൂക്കാറ ഡയമണ്ട് കോര്‍പ്പറേഷന്റെ കരോവേ ഖനിയില്‍ നിന്നാണ് അസാമാന ഭാരമുള്ള വജ്രം കണ്ടെടുത്തിരിക്കുന്നത്. ലൂക്കാറ ഡയമണ്ട് കോര്‍പ്പറേഷന്‍ വജ്രത്തിന്റെ ചിത്രം പുറത്തുവിട്ടിരുന്നു. ഒരാള്‍ വജ്രം കയ്യിലേന്തിയിരിക്കുന്ന ചിത്രമാണ് കമ്പനി പങ്കുവച്ചത്.
കഴിഞ്ഞ വര്‍ഷം, ആംഗ്ലോ അമേരിക്കയുടെ ഉടമസ്ഥതയിലുള്ള ഡി ബിയേഴ്സ് ഖനനം ചെയ്ത വജ്രത്തിന്റെ വലിയൊരു പങ്ക് 10 വര്‍ഷത്തിന്റെ ഒരു കരാറിലൂടെ നേടിയെടുത്തിരുന്നു. വജ്ര വ്യവസായത്തില്‍ ഏറ്റവും സ്വാധീനമുള്ള ദക്ഷിണാഫ്രിക്കന്‍ രാജ്യമായി ബോട്‌സ്വാന മാറികൊണ്ടിരിക്കുകയാണ്.
Discussion about this post