ചക്കക്കുരുവിനോട് ഏറെ സാമ്യമുള്ള ഒന്നാണ് ബ്രസീല്‍ നട്ട്. ഇത് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ്. പ്രധാനമായും ഇതില്‍ സെലേനിയം ധാരാളം അടങ്ങിയിട്ടുണ്ട്. തൈറോയ്ഡ് രോഗികള്‍ക്ക് അത്യാവശ്യമുളള ഒന്നാണ് സെലേനിയം എന്നത്.
മറ്റേത് നട്സിനേക്കാള്‍ കൂടുതല്‍ സെലേനിയം അടങ്ങിയിട്ടുള്ള ഒന്നാണിത്. െൈതറോയ്ഡ് ടിഷ്യുവിലാണ് കൂടുതല്‍ സെലേനിയമുള്ളത്. ഇത് തൈറോയ്ഡ് ഹോര്‍മോണ്‍, ടി3 ഉല്‍പാദനത്തിന് അത്യാവശ്യമാണ്. എന്നാല്‍ രോഗബാധിതമായ അവസ്ഥയില്‍ ഇത് വളരെ താഴ്ന്ന നിലയിലാകും.
തൈറോയ്ഡ് ഗ്രന്ഥിയെ തകരാറുകളില്‍ നിന്നും സംരക്ഷിയ്ക്കാനും സെലേനിയം അത്യാവശ്യമാണ്. സെലേനിയത്തിന്റെ കുറവ് ഹൈപ്പോ തൈറോയ്ഡിസം, തൈറോഡൈറ്റിസ്, തൈറോയ്ഡ് ഗ്രന്ഥി വലുതാകുക തുടങ്ങിയ പല അവസ്ഥകളിലേയ്ക്കും വഴിയൊരുക്കും
മാത്രമല്ല ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ പ്രതിരോധിയ്ക്കുന്നതിനാല്‍ തന്നെ ബ്രസീല്‍ നട്ട് ക്യാന്‍സര്‍ പോലുളള രോഗങ്ങള്‍ തടയാനും ഏറെ ഫലപ്രദമായ ഒന്നാണ്. ബ്രെയിന്‍ ആരോഗ്യത്തിനും ഇത് മികച്ചത് തന്നെയാണ്.
ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിയ്ക്കുക, പ്രോട്ടീന്‍ സമ്പുഷ്ടമാക്കുക എന്നിവ ചെയ്യുന്നതിലൂടെ ഇത് തടി കുറയ്ക്കാന്‍ ഫലപ്രദമായ ഒന്നു കൂടിയാണെന്ന് പറയാം.
ബ്രസീല്‍ നട്‌സിന് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള നിരവധി ഗുണങ്ങളുണ്ട്. അവയില്‍ എല്‍-അര്‍ജിനൈന്‍ എന്നറിയപ്പെടുന്ന അവശ്യ അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് കൊഴുപ്പ് കത്തിക്കാന്‍ വളരെ നല്ലതാണ്. ഇത് ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും അങ്ങനെ, അനാരോഗ്യകരമായ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യുന്നു.
Discussion about this post