എന്തുകൊണ്ടാണ് വിമാനത്തിലെ ലക്ഷ്വറി സീറ്റുകളായ ബിസിനസ് ക്ലാസ് വിമാനത്തിന്റെ മുന്‍ വശത്ത് തന്നെ സജ്ജീകരിച്ചിരിക്കുന്നത്. വിമാനം തകരുകയാണെങ്കില്‍ അതില്‍ അപകടത്തെ അതിജീവിക്കാനുള്ള സാധ്യത മുന്‍ സീറ്റുകളേക്കാള്‍ വളരെ കൂടുതല്‍ പിന്‍ സീറ്റുകള്‍ക്ക് ആണെങ്കിലും പല കാരണങ്ങളാല്‍ വിമാനത്തിന്റെ മുന്‍ഭാഗത്ത് ബിസിനസ് ക്ലാസ് സീറ്റുകള്‍ സ്ഥാപിക്കുന്നത്.
ഏതെങ്കിലും അടിയന്തര സാഹചര്യത്തില്‍, മുന്‍ഭാഗത്തുള്ള യാത്രക്കാര്‍ക്ക് ആദ്യം പുറത്തുകടക്കാന്‍ കഴിയും. എഞ്ചിന്‍ ശബ്ദം പിന്‍ഭാഗത്തേക്കാള്‍ കുറവായതിനാല്‍ മുന്‍ഭാഗം കൂടുതല്‍ ശാന്തമാണ്. വിമാനം ലാന്‍ഡ് ചെയ്തശേഷം മുന്‍വശത്തുള്ള യാത്രക്കാര്‍ ആദ്യം ഇറങ്ങാന്‍ സാധിക്കും. ചിറകും എഞ്ചിനുകളും മറയ്ക്കാത്ത രീതിയില്‍ ഉള്ള പുറം കാഴ്ചയ്ക്കും മുന്നിലാണ് സൗകര്യം.
. ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് സമയ പ്രാധാന്യം കൂടുതലായതിനാല്‍, ഇത് അവര്‍ക്കു് ഏറെ ഗുണകരമാണ്.വലിയ ഇന്ധന ടാങ്കുകള്‍, എഞ്ചിനുകള്‍ എന്നിവയുടെ ഭാരം കാരണം വിമാനത്തിന്റെ ഭാരവും , ചുമക്കാവുന്ന ശേഷിയും മുന്നിനേക്കാള്‍ പിന്നില്‍ കൂടുതല്‍ ആണ്. അതുകൊണ്ട് ഭാരം തുലനപ്പെടുത്താനായി മുന്‍ഭാഗത്ത് കൂടുതല്‍ സീറ്റുകള്‍ വെക്കുന്നത് വളരെ ആവശ്യവുമാണ്.
Discussion about this post