വർഷാവസാനമായതോടെ കിടിലൻ ഓഫറുകൾ നൽകി വാഹനവിപണി ചൂടുപിടിപ്പിച്ചിരിക്കുകയാണ് റീടെയ്‌ലർമാരും കമ്പനികളും. ഉപഭോക്താക്കളെ പരമാവധി ആകർഷിച്ച് വാഹനങ്ങൾ വിറ്റുതീർത്ത് പുതുവർഷത്തിൽ പുത്തൻമോഡലുകൾ ഒരുക്കുക,വിൽക്കുക എന്നതാണ് ഇവർ ലക്ഷ്യം വയ്ക്കുന്നത്.
പുതുവർഷത്തിന് മുമ്പ് നല്ല ഓഫറിൽ ഒരു സ്‌കൂട്ടർ സ്വന്തമാക്കണം എന്നുള്ളവർക്ക് ക്വാണ്ടം എനർജിയുടെ സ്‌കൂട്ടറുകൾ വീട്ടുമുറ്റത്ത് എത്തിക്കാൻ നോക്കാം. ഇന്ത്യയിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾ വിൽപ്പനയ്ക്ക് എത്തിക്കുന്ന പ്രധാനകമ്പനികളിൽ ഒന്നാണ് ക്വാണ്ടം എനർജി.പ്ലാസ്മ,മിലാൻ,ബിസിനസ് സീരീസ് എന്നിങ്ങനെ മൂന്ന് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഇവർ പ്രധാനമായും വിൽക്കുന്നത്.
അടുത്ത വർഷം 18 വരെ നീണ്ടുനിൽക്കുന്ന കിടിലൻ ഓഫർ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവി വാങ്ങുന്ന ഉപഭോക്താക്കൾക്ക് 20,000 രൂപ വരെ ക്യാഷ് ബാക്ക് ലഭിക്കും. ഇത് കൂടാതെ 15,000 രൂപ വിലവരുന്ന സ്മാർട് ഫോണും ഉപഭോക്താവിന് കമ്പനി സമ്മാനമായി നൽകും. തിരഞ്ഞെടുക്കപ്പെട്ട മോഡലുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്കാണ് സ്മാർട്ഫോൺ സമ്മാനം നൽകുക.
ക്വാണ്ടം എനർജിയുടെ പ്ലാസ്മ ഇലക്ട്രിക് സ്‌കൂട്ടർ X, XR എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വാങ്ങാം. ഇവ രണ്ടിലും 1500 വാട്ട് ഇലക്ട്രിക് മോട്ടോർ ഘടിപ്പിച്ചിരിക്കുന്നു. എന്നാൽ എക്‌സ് വേരിയന്റ് അധിക വേഗതയും സിംഗിൾ ചാർജിൽ കൂടുതൽ റേഞ്ചും വാഗ്ദാനം ചെയ്യുന്നു.
പ്ലാസ്മ XR വേരിയന്റിന് 100 കിലോമീറ്ററും X വേരിയന്റിന് 120 കിലോമീറ്ററുമാണ് റേഞ്ച് വാഗ്ദാനം ചെയ്യുന്നത്. XR-ന്റെ പരമാവധി വേഗത മണിക്കൂറിൽ 60 കിലോമീറ്റും X വേരിയന്റിന്റേത് മണിക്കൂറിൽ 65 കിലോമീറ്ററുമാണ്. 89095 രൂപയാണ് പ്ലാസ്മ X R വേരിയന്റിന്റെ വില. അതേസമയം പ്ലാസ്മ X വേരിയന്റിന് 1,09,150 രൂപയാണ് വില.
ക്വാണ്ടം എനർജിയുടെ മിലാൻ ഇലക്ട്രിക് സ്‌കൂട്ടറിൽ 1,000 വാട്ട് ഇലക്ട്രിക് മോട്ടറാണ് സജീകരിച്ചിരിക്കുന്നത്. ഈ സ്‌കൂട്ടർ ഫുൾ ചാർജിൽ പരമാവധി 100 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 79,999 രൂപയാണ് ക്വാണ്ടം മിലാനിന്റെ എക്‌സ് ഷോറൂം വില.
ക്വാണ്ടം ബിസിനസ് ഇലക്ട്രിക് സ്‌കൂട്ടർ X, XP എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വിൽക്കുന്നു. ഒരേ 1200 വാട്ട് ഇലക്ട്രിക് മോട്ടോറാണ് രണ്ടിന്റെയും ശക്തി. എന്നിരുന്നാലും ബാറ്ററി ശേഷി വ്യത്യസ്തമാണ്. ക്വാണ്ടം ബിസിനസ് X വേരിയന്റിന് 110 കിലോമീറ്ററും XP വേരിയന്റിന് 135 കിലോമീറ്ററുമാണ് റേഞ്ച്.
#QuantumEnergy #offers #cashback, #free #smartphones #scooters










Discussion about this post