തിരക്കഥാകൃത്ത്, സംവിധായകൻ, നടൻ എന്നിങ്ങനെ മലയാളികൾക്ക് ഏറെ സുപരിചിതനാണ് രഞ്ജി പണിക്കർ. സിനിമയിലെ നല്ല കടുകട്ടി ഡയലോഗുകളെ കേൾക്കുമ്പോഴെല്ലാം ആദ്യം ഓർമ വരിക രഞ്ജി പണിക്കരെയാണ്. മമ്മൂട്ടിയുടെ ഏകലവ്യൻ എന്ന ചിത്രത്തിൽ ഉൾപ്പെടെ തിരക്കഥ ഒരുക്കിയ രഞ്ജി പണിക്കർ ഇപ്പോഴിതാ മമ്മൂട്ടിയുമായി പിണങ്ങാനുണ്ടായ സാഹചര്യതെത കുറിച്ച് പങ്കുവക്കുകയാണ്.
മമ്മൂട്ടിയുമായി ലൊക്കേഷനിൽ പലപ്പോഴും പിണങ്ങിയിട്ടുണ്ടെന്ന് രഞ്ജി പണിക്കർ പറയുന്നു. പത്രപ്രവർത്തനം കൊണ്ടു നടന്നിരുന്ന കാലത്താണ് മമ്മൂട്ടിയുമായി താൻ പരിചയപ്പെടുന്നത്. അന്ന് മുതൽ ഒട്ടുമിക്ക എല്ലാ ലൊക്കേഷനുകളിലും വച്ച് തങ്ങൾ പിണങ്ങിയിട്ടുണ്ട്. എന്നാൽ, പിണങ്ങിയതുപോെ
ല ഇണങ്ങാറുമുണ്ട്. സിനിമയുമായി ബന്ധപ്പെട്ട ഒരു പ്രസിദ്ധീകരണത്തിന്റെ റിപ്പോർട്ടാറായിരുന്നു താൻ. അക്കാലത്ത് അതിൽ വരുന്ന എല്ലാ ഗോസിപ്പുകളുമായി ബന്ധപ്പെട്ടൊക്കെ അദ്ദേഹം തന്നോട് വഴക്കിടാറുണ്ടെന്നും രഞ്ജി പണിക്കർ പറഞ്ഞു.
‘എവിടെയെങ്കിലും അവർ ട്രിപ്പ് പോവുമ്പോൾ മമ്മൂട്ടിയുടെ സഹോദരന്മാരോടൊപ്പം ഞാനും ഉണ്ടാവാറുണ്ട്. അത്രത്തോളം അടുപ്പം അദ്ദേഹവുമായി ഉണ്ടായിരുന്നു. ഒരിക്കൽ കഥ എഴുതുമോ എന്ന് മമ്മൂട്ടി ചോദിച്ചിട്ടുണ്ട്. അന്ന് സിനിമയോട് വലിയ താത്പര്യം ഉണ്ടായിരുന്നില്ല. ഏകലവ്യന്റെ കഥയാണ് മമ്മൂട്ടിയോട്് ഞാൻ ആദ്യം പറയുന്നത്. എന്നാൽ, ചില കാരണങ്ങൾ കൊണ്ട് അത് നടന്നില്ല. പിന്നീട് മമ്മൂട്ടിയോട് ഒരു കഥയും പറയില്ലെന്ന് ഞാൻ തീരുമാനിച്ചു.
എന്നാൽ, പിന്നീട് അക്ബർ എന്ന ഒരു നിർമാതാവ് എന്നെ വന്ന് കണ്ടു. അന്ന് അദ്ദേഹത്തിന്റെ അവസ്ഥ വളരെ മോശമായിരുന്നു. ഒരു സിനിമ ചെയ്താലേ അദ്ദേഹം രക്ഷപ്പെടുകയുള്ളൂ. മമ്മൂട്ടി ശരിക്കുമൊരു ജീവകാരുണ്യ പ്രവൃത്തി പോലെയാണ് ആ സിനിമ ചെയ്യാനേറ്റത്. എന്നാൽ, ആവശ്യത്തിലധികം അഹങ്കാരം ഉള്ളതുകൊണ്ട് തന്നെ ആ സിനിമ ചെയ്യാൻ ഞാൻ സമ്മതിച്ചില്ല. ഇതോടെ അദ്ദേഹം എന്റെ അമ്മയെ പോയി കണ്ടു. അമ്മ എന്നെ വിളിച്ച് അവർക്ക് കഥ എഴുതി കൊടുക്കാനും ആ സിനിമ ചെയ്യാനും ആവശ്യപ്പെട്ടു. അവസാനം ഞാൻ സമ്മതിച്ചു. എന്നാൽ, മമ്മൂക്കയോട് കഥ പറയാനൊന്നും വരില്ലെന്ന് പറഞ്ഞു. എന്നാൽ, ഞാൻ പറഞ്ഞത് മമ്മൂക്ക അത്ര സീരിയസായിട്ടല്ല കണ്ടിരുന്നത്. അങ്ങനെ ആ പിണക്കം അവിടെ കഴിഞ്ഞെന്നും രഞ്ജി പണിക്കർ പറഞ്ഞു.
Discussion about this post