ന്യൂഡൽഹി: പാർലമെന്റിലെ കയ്യാങ്കളിയിൽ സ്ത്രീക് എം പി മാർക്കെതിരെ നടന്ന അതിക്രമത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പാർലമെന്റിൽ സ്ത്രീകളുടെ അന്തസ്സുയർത്തിപ്പിടിക്കാൻ നടപടി വേണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
അതേസമയം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മോശം പെരുമാറ്റത്തിൽ കമ്മിഷൻ ആശങ്ക രേഖപ്പെടുത്തി. ബി.ജെ പി അംഗം ഫാങ്‌നോൺ കൊന്യാക്കിനുണ്ടായ ദുരനുഭവത്തിലാണ് നടപടി. പാർലമെൻറിൽ വനിത അംഗങ്ങളുടെ അന്തസ്സിനും അവകാശങ്ങൾക്കും ഏറ്റ അവഹേളനമാണ് ഇതെന്നും കമ്മീഷൻ കുറ്റപ്പെടുത്തി.
ബി ജെ പി എം.പിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രാഹുല്‍ ഗാന്ധിക്കെതിരെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് കേസ് എടുത്തിട്ടുണ്ട്. എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുന്‍ ഖാർഗയെ പിടിച്ച് തള്ളിയപ്പോള്‍ പ്രതിരോധിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് കോൺഗ്രസിന്റെ വാദം
Discussion about this post