ഡല്‍ഹി: പശ്ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മുമായുള്ള സഹകരണത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ പച്ചക്കൊടി. ജനാധിപത്യശക്തികളെയെല്ലാം സഹകരണത്തിന് ക്ഷണിക്കുന്നുവെന്ന് ബംഗാള്‍ പിസിസി അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി പ്രസ്താവനയില്‍ അറിയിച്ചു.
ഹൈക്കമാന്‍ഡ് നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്റെ പ്രസ്താവന. തെരഞ്ഞെടുപ്പില്‍ 80 സീറ്റുകള്‍ വരെ കോണ്‍ഗ്രസിന് സിപിഎം വിട്ടുകൊടുക്കാനാണ് സാധ്യത.
നേരത്തെ കോണ്‍ഗ്രസുമായി നീക്കുപോക്കിന് സി.പി.എം കേന്ദ്ര കമ്മിറ്റി അനുമതി നല്‍കിയിരുന്നു.
Discussion about this post