എറണാകുളം: ആലുവയിൽ പോക്‌സോ കേസ് പ്രതി പോലീസ് സ്‌റ്റേഷനിൽ നിന്നും രക്ഷപ്പെട്ടു. ആലുവ പോലീസ് സ്‌റ്റേഷനിലായിരുന്നു സംഭവം. എറണാകുളം മുക്കന്നൂർ സ്വദേശി ഐസക് ബെന്നിയാണ് രക്ഷപ്പെട്ടത്. 22 കാരനായ ഇയാൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.
ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. പോലീസ് സ്‌റ്റേഷന്റെ മുകൾ നിലയിലുള്ള ഡോറിന്റെ വാതിൽ തുറന്നാണ് ഇയാൾ രക്ഷപ്പെടുകയായിരുന്നു. ഇന്നലെ ആണ് ഇയാളെ പോക്‌സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കായി പോലീസ് പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചുവരികയാണ്.
Discussion about this post