മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട തട്ടിപ്പ് ആരോപണങ്ങളെ തുടർന്നാണ് നടപടി. ജീവനക്കാരയും സർക്കാരിനെയും താരം കബളിപ്പിച്ചുവെന്നാണ് ആരോപണവും കേസും. പിഎഫ് റീജനൽ കമ്മീഷണർ എസ് ഗോപാൽ സ്വാമിയുടേതാണ് ഉത്തരവ്. ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കാനും അദ്ദേഹം പുലകേശിനഗർ പോലീസിന് നിർദ്ദേശം നൽകി.
സംഭവവുമായി ബന്ധപ്പെട്ട് ഉത്തപ്പയുടെ പേരിൽ നോട്ടീസ് അയച്ചെങ്കിലും കൈപ്പറ്റാതെ പിഎഫ് ഓഫീസിൽ തന്നെ തിരിച്ചെത്തിയതായി വിവരങ്ങളുണ്ട്. ഉത്തപ്പ വസതി മാറിയ സാഹചര്യത്തിലാണ് ഇതെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
സെഞ്ചുറീസ് ലൈഫ്‌സ്‌റ്റൈൽ ബ്രാൻഡ് പ്രവൈറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ ഉടമയാണ് റോബിൻ ഉത്തപ്പ. കമ്പനിയിലെ ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് പിഎഫ് പെൻഷൻ പദ്ധതിയുടെ ഭാഗമായി വിഹിതം ഈടാക്കുന്നുണ്ടെങ്കിലും, അത് പിഎഫ് പദ്ധതിയിൽ നിക്ഷേപിക്കാതെ തട്ടിപ്പു നടത്തിയെന്നാണ് ആരോപണം. 23 ലക്ഷം രൂപയുടെ തട്ടിപ്പാണ് ഉത്തപ്പയ്ക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്
Discussion about this post