താരങ്ങളുടെ പക്കല്‍ എപ്പോഴും വയേര്‍ഡ് ഇയര്‍ഫോണുകള്‍ കാണപ്പെടാറുണ്ട്. ചെവിക്കുള്ളില്‍ ഒതുങ്ങുന്ന മികച്ച ശബ്ദാനുഭവം നല്‍കുന്ന ബഡ്‌സുള്ളപ്പോള്‍ ഇവര്‍ എന്തിനാണ് താരതമ്യേന വിലക്കുറഞ്ഞ ഇവ ഉപയോഗിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ.
ഇത്തരം ചോദ്യങ്ങള്‍ക്ക് രസകരമായ മറുപടികളാണ് സോഷ്യല്‍മീഡിയയില്‍ വരുന്നത് ്. ചാര്‍ജ് ചെയ്യാന്‍ മടിയായതിനാല്‍(അപ്പോള്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ മടിയായതിനാല്‍ ലാന്‍ഡഫോണ്‍ എടുക്കുവോ എന്ന മറുചോദ്യവുമുണ്ട്), തിരക്ക് പിടിച്ചുപോകുമ്പോള്‍ കളഞ്ഞുപോകാതിരിക്കാന്‍, ഹാക്ക് ചെയ്യുമെന്ന പേടി തുടങ്ങിയ അഭിപ്രായങ്ങള്‍. അതേസമയം ഫോണിലൂടെ ആരും ചോര്‍ത്താതെ രഹസ്യം പറയാന്‍ വയേര്‍ഡ് തന്നെയാണ് നല്ലതെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്.
സാധാരണയായി വയേര്‍ഡ് ഇയര്‍ഫോണുകള്‍ തടസ്സരഹിതമാണ്. ബ്ലൂടൂത്ത് ജോടിയാക്കുകയോ ചാര്‍ജുചെയ്യുകയോ ഒന്നും ചെയ്യേണ്ടതില്ല. വയര്‍ലെസ് കണക്ഷനുകളുടെ സാങ്കേതിക പരിമിതികളില്‍ നിന്ന് മുക്തമായ, ഒന്നാണിത്.
പ്രായോഗികതയാണ് മറ്റൊരു ഘടകം. വയര്‍ലെസ് ഇയര്‍ബഡുകള്‍ പലപ്പോഴും ഉയര്‍ന്ന വിലയുള്ളതും അതേസമയം നഷ്ടപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. വയേര്‍ഡ് ഇയര്‍ഫോണുകള്‍, താരതമ്യപ്പെടുത്തുമ്പോള്‍, താങ്ങാനാവുന്ന വിലയുള്ളതും കണ്ടെത്താന്‍ എളുപ്പവുമാണ്. മാത്രമല്ല അവയുടെ നിറമുള്ള Wires ‘ശല്യം ചെയ്യരുത്്’ എന്ന അടയാളമായി പ്രവര്‍ത്തിക്കുന്നു.
Discussion about this post