ന്യൂഡൽഹി: വിവാദമായ മദ്യനയ കേസിൽ എഎ പി തലവനും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വി കെ സക്സേനയാണ് ഡൽഹി ഡൽഹിഎൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് അനുമതി നൽകിയത്.
എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും വലിയ തോതിലുള്ള അഴിമതി കണ്ടെത്തിയതിനെ തുടർന്ന് ഡിസംബർ അഞ്ചിനാണ് കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഇഡി അനുമതി തേടിയത് . ഈ വർഷം മെയ് 17 ന് റൂസ് അവന്യൂ കോടതിയിൽ സമർപ്പിച്ച പ്രോസിക്യൂഷൻ പരാതി നമ്പർ 7 ലാണ് ഇക്കാര്യം പരാമർശിച്ചത്. ജൂലൈ 9ന് കോടതി പരാതി പരിഗണിച്ചു.
100 കോടി രൂപ കൈപ്പറ്റാൻ കെജ്‌രിവാൾ “സൗത്ത് ഗ്രൂപ്പിലെ” ഒരു അംഗവുമായി ഗൂഢാലോചന നടത്തി. കൂടാതെ മദ്യനയം രൂപീകരിച്ച് നടപ്പിലാക്കുന്നതിലൂടെ സ്വകാര്യ സ്ഥാപനങ്ങൾക്ക് അനാവശ്യ ആനുകൂല്യങ്ങൾ നൽകി. എന്നിവയായിരുന്നു ഇഡിയുടെ പ്രോസിക്യൂഷൻ ആരോപണങ്ങൾ.
കുറ്റകൃത്യത്തിൻ്റെ “പ്രധാന ഗുണഭോക്താവ്” എഎപിയാണെന്നാണ് അന്വേഷണ ഏജൻസി വ്യക്തമാക്കുന്നത്. ഇതിലൂടെ കിട്ടിയ തുക ഗോവ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ആം ആദ്മി പാർട്ടി ഉപയോഗിച്ചത്. ആം ആദ്മി പാർട്ടിയുടെ ശീയ കൺവീനറും രാഷ്ട്രീയകാര്യ സമിതിയിലെ അംഗവും ദേശീയ എക്‌സിക്യൂട്ടീവും കെജ്‌രിവാൾ ആയതിനാൽ ഈ അഴിമതിയുടെ ആത്യന്തികമായ ഉത്തരവാദിത്വം കെജ്രിവാളിനാണെന്നും ഏജൻസി പറഞ്ഞു.
Discussion about this post