ജര്‍മനിയിലെ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ സംഭവത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. മാഗ്ഡെബര്‍ഗിലെ ക്രിസ്മസ് മാര്‍ക്കറ്റിലെ ആള്‍ക്കൂട്ടത്തിലേക്ക് കാറോടിച്ച് കയറ്റിയാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറയുന്നു.
ആക്രമണത്തില്‍ സൗദി അറേബ്യന്‍ സ്വദേശിയും ഡോക്ടറുമായ തലേബിനെ അറസ്റ്റ് ചെയ്തിരുന്നു. ബേണ്‍ബര്‍ഗില്‍ ഡോക്ടറായി സേവനമനുഷ്ടിച്ചുവരികയാണ് ഈ 50കാരന്‍ എന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. സൈക്യാട്രി-സൈക്കോതെറാപ്പി ഡോക്ടറായി പ്രാക്ടീസ് ചെയ്യുകയായിരുന്നു ഇയാള്‍.
2006ലാണ് ഇയാള്‍ ജര്‍മനിയിലെത്തിയത്. 2016ല്‍ ഇയാള്‍ക്ക് അഭയാര്‍ത്ഥി പദവിയും ലഭിച്ചിട്ടുണ്ട്. ജര്‍മനിയില്‍ സ്ഥിരതാമസത്തിനുള്ള അനുമതിയും ഇയാള്‍ക്കുണ്ടെന്ന് ആഭ്യന്തരമന്ത്രി റ്റമര സീസ്ഷാങ് പറഞ്ഞു.ആക്രമണത്തിന് തൊട്ടുമുമ്പ് ഇയാള്‍ ഒരു ബിഎംഡബ്ല്യൂ കാര്‍ വാടകയ്ക്കെടുത്തു. ആക്രമണത്തിന് ഐഎസ്ഐഎസുമായി ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിച്ച് വരികയാണെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം, ഇയാളുടെ കാറില്‍ നിന്നും പോലീസ് സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തെ അപലപിച്ച് സൗദി അറേബ്യയും രംഗത്തെത്തി. ജര്‍മന്‍ ജനതയോടും ആക്രമണത്തിനിരയായവരുടെ കുടുംബങ്ങളോടും തങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും സൗദി അറിയിച്ചു. എന്നാല്‍ തലേബിന്റെ അറസ്റ്റില്‍ പ്രതികരിക്കാന്‍ ഭരണകൂടം തയ്യാറായിട്ടില്ല.
Discussion about this post