പാകിസ്താനിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ ആളുകളുടെ പട്ടികയിൽ ശതകോടീശ്വരനും റിലയൻസ് ഗ്രൂപ്പിന്റെ അമരക്കാരനുമായ മുകേഷ് അംബാനിയും. മുകേഷ് അംബാനിയുടെ ആസ്തി, സമ്പാദ്യം, മക്കളുടെ വിവരങ്ങൾ, മകന്റെ വിവാഹത്തെ കുറിച്ചുള്ള വിവരങ്ങൾ എന്നിങ്ങനെ പോവുന്നു മുകേഷ് അംബാനിയെ കുറിച്ച് പാകിസ്താനികൾ തിരഞ്ഞ കാര്യങ്ങൾ. മുകേഷ് അംബാനിയുടെ വീടിനെ കുറിച്ചും ആളുകൾ തിരഞ്ഞിട്ടുണ്ട്. ഇതോടൊപ്പം ട്വൽത്ത് ഫെയിൽ, മിർസാപൂർ, ബിഗ്‌ബോസ് എന്നീ ഷോകളും സിനിമകളും ഇന്ത്യ കളിച്ച മത്സരങ്ങളും സെർച്ച് ലിസ്റ്റിലുണ്ട്.
പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ, സിന്ധ്, പഞ്ചാബ്, ഇസ്ലാമാബാദ് ക്യാപിറ്റൽ ടെറിറ്ററി എന്നിവിടങ്ങളിൽ താമസിക്കുന്നവരാണ് ഏറ്റവും കൂടുതൽ മുകേഷ് അംബാനിയെ പറ്റി തിരഞ്ഞത്.
ആഗോളതലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ച ആഘോഷമായിരുന്നു മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയും രാധിക മെർച്ചന്റും തമ്മിലുള്ള വിവാഹം. ലോകത്തിലെ പലഭാഗങ്ങളിൽ നിന്നുള്ള പ്രമുഖരാണ് വിവാഹത്തിൽ പങ്കെടുത്തത്. ദിവസങ്ങൾ നീണ്ട് നിന്ന വിവാഹത്തിന്റെ ചടങ്ങുകളും പ്രത്യേകതകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതോടെയാണ് പാകിസ്താനിലെ സെർച്ച് ലിസ്റ്റിലും അംബാനി വിശേഷങ്ങൾ കയറിപറ്റാൻ കാരണം.
Discussion about this post