ഹൈദരാബാദ്: തെലുങ്ക് സൂപ്പർ താരം അല്ലു അർജുന് എതിരെ ഗുരുതര ആരോപണവുമായി എഐഎംഐഎം എംഎൽഎയും അസദുദ്ദീൻ ഒവൈസിയുടെ സഹോദരനുമായ അക്ബറുദ്ദീൻ ഒവൈസി.ഹൈദരാബാദിലെ തിയറ്ററിൽ ‘പുഷ്പ 2’ പ്രദർശനത്തിന് നടൻ എത്തിയതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചതിനെ സംബന്ധിച്ചാണ് എംഎൽഎയുടെ ആരോപണം.
യുവതിയുടെ മരണശേഷവും അല്ലു അർജുൻ സിനിമ കാണുന്നത് തുടരുകയും തന്റെ ആരാധകർക്കുനേരെ കൈവീശി കാണിച്ച ശേഷമാണ് അദ്ദേഹം തിയേറ്റർ വിട്ടതെന്നും അക്ബറുദ്ദീൻ ചൂണ്ടിക്കാണിക്കുന്നു. തെലങ്കാന നിയമസഭയിൽ സംസാരിക്കുകയായിരുന്നു എംഎൽഎ. തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവം അല്ലു അർജുനെ അറിയിച്ചപ്പോൾ ‘ഇനി ഏതായാലും സിനിമ ഹിറ്റായിക്കോളും’ എന്നായിരുന്നു നടന്റെ പ്രതികരണമെന്നും അദ്ദേഹം ആരോപിച്ചു.
യുവതിയുടെ മരണശേഷവും അല്ലു അർജുൻ സിനിമ കാണുന്നത് തുടരുകയും തന്റെ ആരാധകർക്കുനേരെ കൈവീശി കാണിച്ച ശേഷമാണ് അദ്ദേഹം തിയേറ്റർ വിട്ടതെന്നും അക്ബറുദ്ദീൻ പറയുന്നു. തെലങ്കാന നിയമസഭയിൽ സംസാരിക്കുകയായിരുന്നു എംഎൽഎ. തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവം അല്ലു അർജുനെ അറിയിച്ചപ്പോൾ ‘ഇനി ഏതായാലും സിനിമ ഹിറ്റായിക്കോളും’ എന്നായിരുന്നു നടന്റെ പ്രതികരണമെന്നും എംഎൽഎ ആരോപിക്കുന്നു.
അദ്ദേഹം ആ കൊല്ലപ്പെട്ട സ്ത്രീയേയോ മകനേയോ തിരിഞ്ഞുനോക്കിയല്ല. അതിനെ കുറിച്ച് അന്വേഷിച്ചതുമില്ല. ഞാനും ആയിരങ്ങൾ പങ്കെടുക്കുന്ന പൊതുസമ്മേളനങ്ങൾക്ക് പോകാറുണ്ട്. അവിടെ ഇത്തരത്തിലൊരു സംഭവം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കാറുമുണ്ട്.’അക്ബറുദ്ദീൻ ഒവൈസി പറയുന്നു. എന്നാൽ എംഎൽഎയുടെ ആരോപണം ശുദ്ധ അസംബദ്ധമാണെന്നും വ്യാജപ്രചാരണമാണെന്നും ദൃക്‌സാക്ഷികളും ആരാധകരും പറയുന്നു. അപകടം നടന്നെന്ന് അറിഞ്ഞ ഉടനെ താരം ജാഗ്രത പുലർത്തിയിരുന്നുവെന്നും സംഭവം നടന്ന് ഇത്രയും ദിവസത്തിന് ശേഷം എംഎൽഎ ഇങ്ങനെ പറയുന്നത് മറ്റെന്തോ ഉദ്ദേശം വച്ചാണെന്നും ആളുകൾ ആരോപിച്ചു.
Discussion about this post