രാജ്യസഭയിൽ നിന്ന് കിട്ടിയ നയാപൈസ സ്വന്തം കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയോ കുടുംബത്തിലേക്ക് കൊണ്ട് പോവുകയോ ചെയ്തിട്ടില്ലെന്ന് സുരേഷ്ഗോപി എംപി.
കാലാവധി കഴിഞ്ഞപ്പോൾ കിട്ടുന്ന പെൻഷനും കൈ കൊണ്ട് തൊട്ടിട്ടില്ലെന്നും ഇപ്പോൾ കിട്ടുന്ന ശമ്പളത്തിലും തൊട്ടിട്ടില്ല, അതിൽ ഇനിയും തൊടുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ജൂൺ ഒമ്പതാം തീയതി കഴിഞ്ഞ് പത്താം തീയതി മുതൽ ഉള്ള ശമ്പളത്തിൽ നിന്നും നയാപൈസ തൊട്ടിട്ടില്ല എന്ന് പറഞ്ഞാൽ വിശ്വസിച്ചേ പറ്റൂ. സുരേഷ് ഗോപി പറഞ്ഞു മാത്രമല്ല അതിനിയും തൊടുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2022 ഏപ്രിൽ 24ന് റിട്ടയർ ചെയ്ത് 25 മുതൽ 25000 രൂപ പെൻഷൻ വന്നിട്ടുണ്ടെങ്കിൽ അതും ഇതുവരെസ്വകാര്യ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചിട്ടില്ല. അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല ഇതിനെല്ലാം വ്യക്തമായ കണക്കുകൾ ഉണ്ടെന്നും സുരേഷ് ഗോപി തുറന്നു പറഞ്ഞു.
Discussion about this post