ഡല്‍ഹി : പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് കേന്ദ്രനേതൃത്വത്തിന് നല്കിയ വിയോജനക്കുറിപ്പ് പരിശോധിക്കുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന് പിള്ള. കുറിപ്പ് പരിശോധിക്കുന്ന കാര്യം പൊളിറ്റ് ബ്യൂറോ കമ്മീഷന് വിട്ടു.വിയോജനക്കുറിപ്പ് ചോര്‍ന്നത് കമ്മീഷന് പരിശോധിക്കും.കമ്മീഷന് ഇത് വരെ മരവിപ്പിച്ചിരിക്കുകയായിരുന്നു . പുതിയ സാഹചര്യത്തിലാണ് പൊളിറ്റ് ബ്യൂറോ കമ്മീഷന് പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനമായത് . കമ്മീഷന്റെ റിപ്പോര്‍ട്ട് കേന്ദ്ര കമ്മറ്റിയില്‍ വെയ്ക്കും.
വിഎസിന്റെ വിയോജനക്കുറിപ്പ് ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം ഇന്നലെ തീരുമാനമെടുത്തിരുന്നു. വിഎസിന്റെ കുറിപ്പ് ചോര്‍ന്നതിനെക്കുറിച്ചും അന്വേഷിക്കാന്‍ നേതൃത്വം തീരുമാനമെടുത്തിരുന്നു. കേന്ദ്രനേതൃത്തിന് അയച്ച കത്തിലൂടെ പ്രധാനമായും അഞ്ചു കാര്യങ്ങളാണ് വിഎസ് ഉയര്‍ത്തിക്കാണിച്ചത്. ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ പാര്‍ട്ടിക്കുള്ള പങ്ക്, സഖ്യകക്ഷികളോടുള്ള നിലപാട്, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിഎസിന്റെ ചിത്രം ഫഌ്സുകളില് ഉപയോഗിച്ചതും അതിനെതിരെ പിണറായിയുടെ പ്രതികരണം തുടങ്ങിയ കാര്യങ്ങള്‍ വിഎസ് നല്കിയ കുറിപ്പില്‍ പറയുന്നു.
ടി.പി. വധക്കേസിന്റെ ഗൂഢാലോചനയിലെ മുഖ്യസൂത്രധാരന്‍ കുഞ്ഞനന്തനെ പാര്‍ട്ടി സെക്രട്ടറി ന്യായീകരിക്കുകയാണ്. പാര്‍ട്ടിയെ ദുഷിപ്പിക്കുകയും തീവ്ര വലതു രീതിയിലുള്ള ഉന്മൂലനത്തില് ഏര്‍പ്പെടുകയും ചെയ്തവരെ പുറത്താക്കി പാര്‍ട്ടിയെ സംരക്ഷിക്കുന്നതിനുപകരം ഇവറ്റകളെ സംരക്ഷിക്കാനാണു പാര്‍ട്ടി നേതൃത്വം അകമഴിഞ്ഞു ശ്രമിച്ചത്. ഇത്തരം ചെയ്തികള്‍ പാര്‍ട്ടിയെ ഗുരുതര പ്രശ്നത്തിലാക്കുന്നു. ടി പി കേസുമായി ബന്ധപ്പെട്ട് പിണറായിയുടെ പ്രതികരണവും കുഞ്ഞനന്തന് ഉള്‍പ്പെടെയുള്ളവരെ പാര്‍ട്ടി സംരക്ഷിക്കുന്നതിനെയും വിഎസ് ചോദ്യം കുറിപ്പിലൂടെ ചോദ്യം ചെയ്തിരുന്നു .
Discussion about this post