ക്യൂട്ട്‌നസ് വാരി വിതറുന്ന വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. ക്യൂട്ട്‌നസ് കാണിച്ച് ലൈക്ക് വാങ്ങാൻ പല കോമാളിത്തരങ്ങളാണ് പലരും ചെയ്യുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയിയൽ വൈറലാവുന്നത് ഒരു പെൻഗ്വിന്റെ ക്യൂട്ട് വീഡിയോയാണ്.
വീഡിയോയിൽ പെൻഗ്വിൻ നടന്നു പോവുന്നതാണ് കാണിക്കുന്നത്. അന്റാർട്ടിക് ഉപദ്വീപിന്റെ മഞ്ഞുപാളികൾക്കിടയിലൂടെയാണ് പെൻഗ്വിൻ നടന്നുപോവുന്നത്. എക്സ്‌ക്യൂസ് മീ എന്ന് പറയാൻ പെൻഗ്വിന് മടി തോന്നിയിരിക്കാം എന്ന കാപ്ഷനോട് കൂടിയാണ് വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോയിൽ ഒരു പെൻഗ്വിൻ നടന്ന് വന്ന് നിൽക്കുന്നത് കാണാം. അതിന്റെ വഴി തടയസ്സപ്പെടുത്തി ഒരു ദമ്പതികൾ വഴിയിൽ ചിത്രം പകർത്തുകയാണ് . അവർ ചിത്രം പകർത്തട്ടേ എന്ന ഒരു ഇതിലാണ് പെൻഗ്വിൻ അവരുടെ ഫോട്ടോ എടുക്കുന്നത് നോക്കി നിൽക്കുന്നത് . ഇത് എല്ലാം കഴിഞ്ഞിട്ട് നടന്ന് പോവാം എന്നായിരിക്കും പെൻഗ്വിൻ വിചാരിക്കുന്നുണ്ടാവുക. എന്നാൽ ദമ്പതികൾ ആവട്ടേ പെൻഗ്വിനെ കണ്ടപ്പോൾ തന്നെ രണ്ട് ഭാഗത്തേക്ക് മാറി നിൽക്കുകയാണ് ചെയ്യുന്നത്. പെൻഗ്വിൻ അതുവഴി കടന്നു പോവുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. അതിന്റെ മറു വശത്ത് നിന്ന് മറ്റൊരുപെൻഗ്വിനും നടന്നു വരുന്നത് കാണാം. പെട്ടെന്നാണ് വീഡിയോ വൈറലായി മാറിയത്.
മനുഷ്യർ ഇത്ര മര്യാദയുള്ളവരാണോ എന്നായിരിക്കും പെൻഗ്വിൻ ആലോചിക്കുന്നത് എന്നാണ് ഒരാൾ വീഡിയോക്ക് കമ്മന്റ് ചെയ്തിരിക്കുന്നത്. അങ്ങ് നീങ്ങി നിൽക്ക് എനിക്കും എന്റെ കാമുകനെ കാണണം എന്നാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത്. ഇങ്ങനെ രസകരമായ നിരവധി കമ്മന്റുകളാണ് വീഡിയോക്ക് ആളുകൾ കുറിക്കുന്നത്.
https://www.instagram.com/reel/DDuPAHtRiXn/?utm_source=ig_web_copy_link
Discussion about this post