ക്വാലാലംപൂർ: ബംഗ്ലാദേശിനെ പരാജയപ്പെടുത്തി പ്രഥമ അണ്ടർ 19 വനിതാ ഏഷ്യാകപ്പിൽ വിജയ കിരീടം സ്വന്തമാക്കി ഇന്ത്യ. ക്വാലാലംപൂരിലെ ബയേമസ് ഓവലിലാണ് ഫൈനൽ നടന്നത്. മത്സരത്തിൽ ബംഗ്ലാദേശിനെ 41 റൺസിന് ഇന്ത്യ പരാജയപ്പെടുത്തുകയായിരിന്നു .
118 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് വെറും 76 റൺസ് എടുക്കുമ്പോഴേക്കും എല്ലാവരും പുറത്തായി. ഇന്ത്യയ്ക്കായി ഓപ്പണർ ഗോംഗതി തൃഷ അർദ്ധ സെഞ്ച്വറി കണ്ടെത്തിയപ്പോൾ ആയുഷി ശുക്ല മൂന്ന് വിക്കറ്റ് വീഴ്ത്തി ബൗളിങ്ങിലും തിളങ്ങി. തൃഷയാണ് കളിയിലെ താരം.സ്കോർ: ഇന്ത്യ -20 ഓവറിൽ ഏഴിന് 117, ബംഗ്ലാദേശ് 18.3 ഓവറിൽ 76ന് എല്ലാവരും പുറത്ത്.
ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 117 റൺസെടുക്കാനേ കഴിഞ്ഞുളളൂ. തൃഷയൊഴികെ മറ്റാർക്കും വലിയ സ്‌കോർ നേടാൻ സാധിച്ചില്ല. തൃഷ 47 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സും സഹിതം 52 റൺസെടുത്തു.
Discussion about this post