ചെന്നൈ : ജയിലറെ നടുറോഡിൽ ചെരൂപ്പൂരി തല്ലി പെൺകുട്ടി. തനിച്ച് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പെൺകുട്ടി നടുറോഡിൽ നിന്ന് ജയിലറെ തല്ലിയത്. മധുര സെൻട്രൽ ജയിൽ അസി. ജയിലർ ബാലഗുരുസ്വാമിക്കാണ് മർദനമേറ്റത്.
ജയിലിലെ തടവുകാരന്റെ ചെറുമകളാണ് പെൺകുട്ടി. തടവുകാരനായ മുത്തച്ഛനെ കാണാൻ പെൺകുട്ടി ഇടയ്ക്ക് ജയിലിൽ വരാറുണ്ട്. അങ്ങനെ വന്ന് ജയിലർ പെൺകുട്ടിയെ കണ്ടിട്ടുണ്ട്. ഇന്ന് എടിഎംമ്മിൽ നിന്ന് പണം എടുത്ത് വരുന്ന വഴിക്ക് പെൺകുട്ടിയെ കാണുകയും തനിച്ച് തന്റേ വീട്ടിലേക്ക് വരണം എന്ന് പറയുകയായിരുന്നു. അതിനുശേഷം ഇയാൾ അവിടെ നിന്ന് പോവുകയായിരുന്നു.
തുടർന്ന് പെൺകുട്ടി ബന്ധുക്കളെയും കൂട്ടിയെത്തി ജയിലറെ ചെരുപ്പൂരി തല്ലുകയായിരുന്നു. ഇയാൾ പ്രതികളുടെ ബന്ധുക്കളോട് സ്ഥിരം മോശമായി പെരുമാറാറുണ്ട് എന്നാണ് പറയുന്നത്. നിങ്ങൾ എന്നെ കുറിച്ച് എന്താണ് വിചാരിച്ചത്. നിങ്ങൾ എന്നോട് എന്താണ് പറഞ്ഞത് എന്ന് അറിയോ എന്ന് ചോദിച്ച് ചെരുപ്പൂരി തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു .
തുടർന്ന് ഇയാളെ പോലീസ് സ്റ്റേഷനിലെത്തിച്ചു. ജയിലറെ യുവതി മർദിക്കുന്ന വീഡിയോ പുറത്തുവന്നു. സംഭവത്തിന് പിന്നാലെ പെൺകുട്ടിയുടെ പരാതിയിൽ ബാലഗുരുസ്വാമിക്കെതിരെ മധുര പോലീസ് കേസെടുത്തു. ഇയാളെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു.










Discussion about this post