ന്യൂഡൽഹി : കേന്ദ്ര സർക്കാരിൻറെ തൊഴിൽദാന മേളയായ റോസ്ഗാർ മേളയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 71,000 ത്തിലധികം ആളുകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നിയമനകത്ത് നൽകും . വീഡിയോ കോൺഫറൻസിലൂടെയാണ് വിതരണം ചെയ്യുക. യുവാക്കളെ അഭിസംബോധന ചെയ്ത് മോദി സംസാരിക്കുകയും ചെയ്യും.
കേന്ദ്ര സർക്കാറിന് കീഴിൽ വരുന്ന വിവിധ വകുപ്പുകളിൽ യുവാക്കൾക്ക് നിയമനം നൽകുന്ന റോസ്ഗാർ മേളയുടെ ഭാഗമായാണ് നിയമനപത്രം കൈമാറുക. കഴിഞ്ഞ കുറച്ചുവർഷങ്ങളായി നിരവധിയാളുകൾക്കാണ് റോസ്ഗർ മേളയിലൂടെ തൊഴിൽ ലഭിച്ചത്. രാജ്യത്തുടനീളമായി 45 കേന്ദ്രങ്ങളിളാണ് റോസ്ഗർ മേളകൾ സംഘടിപ്പിക്കുന്നത് .
രാജ്യത്തെ തൊഴിൽ സംരംഭങ്ങൾക്ക് ഊർജം പകരാൻ, നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിലൂടെ ഗവ.തൊഴിൽരഹിതരായ യുവാക്കൾക്ക് സ്വകാര്യമേഖലയിൽ അനുയോജ്യമായ തൊഴിലവസരങ്ങൾ നൽകുന്നതിനായി രാജ്യത്തുടനീളം റോസ്ഗർ മേളകൾ സംഘടിപ്പിക്കുന്നുണ്ട്. സ്വകാര്യ/വ്യവസായ മേഖലയിൽ സമാന്തര വളർച്ച ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ റോസ്ഗർ മേളകൾ ആരംഭിച്ചത്.
Discussion about this post