ന്യൂഡൽഹി: അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പുറത്താക്കാനുള്ള നടപടി കടുപ്പിച്ച് ഭാരതം. ഇതിന്റെ ഭാഗമായി കൃത്യമായ രേഖകളില്ലാതെ തലസ്ഥാനത്ത് താമസിക്കുന്ന 175 ഓളം പേരെ ഡൽഹി പോലീസ് തിരിച്ചറിഞ്ഞു. അവരുടെ ഐഡൻ്റിറ്റി പരിശോധിക്കാനും നാട് കടത്താനും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി.
തെരച്ചിലിനെ തുടർന്ന് ഡൽഹി ഔട്ടർ ഡിസ്ട്രിക്ട് പോലീസിൻ്റെ അധികാരപരിധിയിൽ 175 പ്രതികളെ കണ്ടെത്തിയതായി ഡൽഹി പോലീസ് ഞായറാഴ്ച അറിയിച്ചു.
വീടുതോറുമുള്ള പരിശോധനകൾ നടത്തിയതിനെ തുടർന്ന് ഡൽഹി ഔട്ടർ ഡിസ്ട്രിക്ടിൻ്റെ അധികാരപരിധിയിൽ താമസിക്കുന്ന 175 വ്യക്തികളെ സംശയാസ്പദമായ രീതിയിൽ കണ്ടെത്തിയിട്ടുണ്ട് . ഇവരെ വിശദമായ ചോദ്യം ചെയ്യലുകൾക്ക് വിധേയമാക്കുകയും അവരുടെ രേഖകളും സൂക്ഷ്മമായി പരിശോധിക്കുകയും പരിശോധിക്കുകയും ചെയ്തിട്ടുണ്ട് . ഡൽഹി പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ജില്ലയിലുടനീളമുള്ള അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി പ്രവർത്തനങ്ങൾ ഊര്ജിതമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ജില്ലാ ഫോറിനർ സെൽ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പ്രത്യേക യൂണിറ്റുകൾ തീവ്രമായ തിരച്ചിൽ നടത്തുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു വരുകയാണ്.
ലഫ്റ്റനൻ്റ് ഗവർണർ വിനയ് കുമാർ സക്‌സേനയുടെ നിർദേശപ്രകാരമാണ് അനധികൃത ബംഗ്ലാദേശികൾക്കെതിരെയുള്ള ഈ നടപടി .
Discussion about this post