തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററെ പരിഹസിച്ച് വനിതാ അംഗം. മുഖ്യമന്ത്രി വേദിയിലിരിക്കെയാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ വനിതാ പ്രതിനിധി പരിഹസിച്ചത്. പോലീസിനെ വിമർശിക്കുന്നതിനിടെയായിരുന്നു ഇത്. തിരുവനന്തപുരത്തെ ഒരു പ്രധാനപ്പെട്ട വനിതാ നേതാവിന്റെ ഭാഗത്ത് നിന്നാണ് ഇത്തരത്തിലുള്ള പ്രതികരണം വന്നിരിക്കുന്നത്.
ഗോവിന്ദൻ മാഷിന്റെ വൈരുദ്ധ്യാത്മക ഭൗതികവാദം അറിയണമെങ്കിൽ പോലീസ് സ്റ്റേഷനുകളിൽ പോകണമെന്നും സെക്രട്ടറിയുടെ പ്രസംഗത്തിന്റെ അർത്ഥം മനസ്സിലാകുന്നത് അപ്പോഴാണെന്നും പ്രസംഗം ഒരു വഴിക്കും പ്രവർത്തനം മറുവഴിക്കുമാണെന്നും അവർ വിമർശിച്ചു. 12 ഏരിയ കമ്മിറ്റികളിൽ നിന്നുള്ള പ്രതിനിധികളാണ് സംസാരിച്ചത്.
മുഖ്യമന്ത്രി വേദിയിലിരിക്കവെയായിരുന്നു ആഭ്യന്തര വകുപ്പിനും നേരെയുള്ള വിമർശനം. പോലീസ് സ്റ്റേഷനുകളിൽ ഇരകൾക്ക് നീതിയില്ല. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കേസുകളിൽ നടപടിയില്ല. പാർട്ടി നേതാക്കൾക്ക് പോലും നീതി ലഭിക്കുന്നില്ലെന്നും വിമർശനം ഉയർന്നു.
Discussion about this post