വെള്ളത്തിലിട്ടാന്‍ വീര്‍ത്തുവരുന്ന പല നിറങ്ങളിലുള്ള വാട്ടര്‍ ക്രിസ്റ്റലുകള്‍, അഥവാ ബീഡുകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടമുള്ള ഒന്നാണ്. എന്നാല്‍ കുട്ടികള്‍ക്ക് ഇത് കളിക്കാന്‍ കൊടുക്കുന്നത് കര്‍ശനമായി ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. കാരണമെന്താണെന്ന് നോക്കാം.
ഇത്തരം ബീഡുകള്‍ക്ക് സാധാരണയായി ഒരു മില്ലിമീറ്റര്‍ മാത്രമായിരിക്കും വലിപ്പം, എന്നാല്‍ ജലവുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ 36 മണിക്കൂറിനുള്ളില്‍ അവയുടെ യഥാര്‍ത്ഥ വലുപ്പത്തിന്റെ 400 മടങ്ങ് വരെ വികസിപ്പിക്കാന്‍ ഇവയ്ക്ക് കഴിയും, അതായത് ഒരു കുട്ടി ഒരെണ്ണം വിഴുങ്ങുകയാണെങ്കില്‍, അത് കുടല്‍ തടസ്സത്തിന് കാരണമാകും, അതിന്റെ അനന്തരഫലങ്ങള്‍ മാരകമായേക്കാം.
റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ (ആര്‍സിഇഎം) ഉപദേശിക്കുന്നത് അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ നിന്ന് ഇവ നന്നായി സൂക്ഷിക്കണമെന്നാണ്. മാത്രമല്ല ഇവ കുട്ടി വിഴുങ്ങിയെങ്കില്‍ കണ്ടെത്താനും കഴിയില്ല കാരണം എക്‌സ്-റേയില്‍ ഇവ ദൃശ്യമാകില്ല.
വിഴുങ്ങിയെന്ന് സംശയമുണ്ടെങ്കില്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണമെന്ന് വിദഗ്ധര്‍ മാതാപിതാക്കളോട് പറയുന്നു. മാത്രമല്ല വീ്ടില്‍ ഇത്തരം വസ്തുക്കള്‍ സൂക്ഷിക്കേണ്ടത് സുരക്ഷിതമായാകണം. അല്ലാത്ത പക്ഷം ഇത് കുട്ടികള്‍ കഴിച്ചാലും കണ്ടെത്താനാവില്ല.
Discussion about this post