ലക്‌നൗ: യുഎപിഎ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ മലപ്പുറം സ്വദേശിയെ പിടികൂടിയത് ഉത്തർപ്രദേശിൽ വച്ച്. മലപ്പുറം പെരുമ്പടപ്പ് വെളിയങ്കോട് താന്നിത്തുറക്കൽ വീട്ടിൽ ഷംനാദിനെയാണ് കേരള ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റെ സഹായത്തോടെ തൃശൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. നേപ്പാൾ അതിർത്തിക്കടുത്ത് ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിൽ വച്ചാണ് ഇയാളെ പിടികൂടിയത്.
വധശ്രമം ഉൾപ്പെടെ 22 കേസുകളിലെ പ്രതിയാണ് ഷംനാദ്. 2023 ഓഗസ്റ്റ് 17-ന് വെളിയംകോട് സ്വദേശി മുഹമ്മദ് ഫായിസിനെ വധിക്കാൻ ശ്രമിച്ചതിന് തൃശ്ശൂർ വടക്കേക്കാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. ഈ കേസിനുശേഷം ഉത്തരേന്ത്യയിലും നേപ്പാളിലും ഒളിവിൽ കഴിയുകയായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു.
തടിയന്റവിട നസീർ ഉൾപ്പെട്ട തീവ്രവാദ ശൃംഖലയുമായി അടുത്തബന്ധമുണ്ടായിരുന്നയാളാണ്. ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ചവരെക്കുറിച്ച് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് അന്വേഷിച്ചുവരുന്നുണ്ട്.
Discussion about this post