ഇന്‍സ്റ്റാഗ്രാം പോലുള്ള സോഷ്യല്‍മീഡിയകളില്‍ തെറ്റിധരിപ്പിക്കുന്ന പല കാര്യങ്ങളും പ്രചരിക്കാറുണ്ട്. അതിലൊന്നാണ് അടുത്തിടെ വൈറലായ വെള്ളപ്പാണ്ടിന്റെ ട്രീറ്റ്‌മെന്റ്. മുളകളില്‍ കാണപ്പെടുന്ന വെളുത്തപൊടിയും വെളിച്ചെണ്ണയും കലര്‍ത്തി മുഖത്ത് തേച്ചാല്‍ കുറച്ചു ദിവസം കൊണ്ട് തന്നെ കുട്ടികളില്‍ കാണപ്പെടുന്ന വെള്ളപ്പാണ്ട് അപ്രത്യക്ഷമാകുമെന്നാണ് വാദം.
എഐ ഡോക്ടര്‍ എന്ന ഐഡിയില്‍ നിന്നായിരുന്നു ഈ പ്രചരണം. എന്നാല്‍ ഈ പ്രചരണം സത്യമാണോ.
എന്താണ് വെള്ളപ്പാണ്ട്
മെലനോസൈറ്റുകളുടെ അഭാവം മൂലം ഒരു പ്രദേശത്തെ ചര്‍മ്മത്തിന് നിറം നഷ്ടമാകുന്ന അവസ്ഥയാണ് വെള്ളപ്പാണ്ട്. ഇത് ഏത് പ്രായത്തിലുള്ളവരിലും കാണപ്പെടുന്നുണ്ട്. സത്യത്തില്‍ വെള്ളപ്പാണ്ട് ഒരു ഓട്ടോഇമ്മ്യൂണ്‍ രോഗമാണ് കാരണം മെറ്റോബോളിക് പ്രവര്‍ത്തനങ്ങളിലെ അഭാവമാണ് ഇതിലേക്ക് നയിക്കുന്നത്. അതായത് ഇതൊരു രോഗമാണ് അല്ലാതെ ത്വക്കിനെ മാത്രം സംബന്ധിക്കുന്ന ഒരു സൗന്ദര്യപ്രശ്‌നമല്ല.
അതിനാല്‍ തന്നെ തൊലിപ്പുറമേയുള്ള ഒരു വിധ ട്രീറ്റ്‌മെന്റുകളും ഇത് പൂര്‍ണ്ണമായി സുഖപ്പെടുത്താന്‍ പര്യാപ്തമല്ല. ഇനി മുളയിലെ വെളുത്ത പൊടി എന്താണെന്ന് നോക്കാം. മെഴുകിനോട് സാമ്യമുള്ളതാണ് ഈ വെളുത്തപ്പൊടി. ഒരു ക്രിസ്റ്റലൈന്‍ കോമ്പൗണ്ടാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ഇത് ആസ്മ , ചുമ, പനി എന്നിവയൊക്കെ നല്ലതാണ്. ചൈനീസ് ജനത ഇത് പണ്ട് മുതല്‍ ഇത്തരത്തില്‍ ഉപയോഗിക്കാറുണ്ട്.
അതായത് വെളിച്ചെണ്ണയും മുളപ്പൊടിയും ചേര്‍ത്തുള്ള മിശ്രിതം വെള്ളപ്പാണ്ടിന് യാതൊരു ശമനവും ഉണ്ടാക്കില്ലെന്നാണ് ശാസ്ത്രം പറയുന്നത്.
Discussion about this post