പലപ്പോഴും വിശ്വസിക്കാന്‍ പോലും അസാധ്യമായവയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന പുതിയ ട്രെന്‍ഡുകള്‍. ഇപ്പോഴിതാ അത്തരത്തിലൊരു ട്രെന്‍ഡിന്റെ കഥയാണ് ചൈനയില്‍ നിന്നു വരുന്നത്. വിവാഹത്തോടും കുട്ടികളുണ്ടാകുന്നതിനോടുമൊക്കെ മുഖം തിരിക്കുകയാണ് ചൈനീസ് ജനത. എന്നാല്‍ അവര്‍ക്ക് മറ്റേണിറ്റി ഫോട്ടോഷൂട്ട് ഒഴിവാക്കാനും പറ്റുന്നില്ല. വിചിത്രമായി തോന്നുന്നുണ്ട് അല്ലേ.
അതെങ്ങനെ എന്നല്ലേ? വ്യാജമായി വയര്‍ വച്ച ശേഷമാണ് ഷൂട്ട് നടത്തുന്നത്. ‘സിംഗിള്‍ ബട്ട് പ്രെഗ്‌നന്റ്’ എന്ന തരത്തിലുള്ള ഈ പുതിയ ട്രെന്‍ഡ് വലിയ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങുന്നത്. ഹുനാന്‍ പ്രവിശ്യയില്‍ നിന്നുള്ള ജെന്‍ സീ ഇന്‍ഫ്‌ലുവന്‍സറായ മെയിസി ഗെഗെ തന്റെ മറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവച്ചതോടെയാണ് ഈ പുതിയ ട്രെന്‍ഡ് ലോകശ്രദ്ധയാകര്‍ഷിച്ചത്.
നിരവധിപ്പേരാണ് മെയിസി പങ്കുവച്ച പോസ്റ്റിന് കമന്റുകള്‍ നല്‍കിയത്. താനും ഇതുപോലെ ഫോട്ടോഷൂട്ട് നടത്താന്‍ ആഗ്രഹിക്കുന്നു എന്ന് വെളിപ്പെടുത്തി ധാരാളം പേരാണ് രംഗത്തുവന്നത്.
അതേസമയം, രാജ്യത്ത് ജനനനിരക്ക് കുറയുന്നതിന്റെയും വിവാഹ നിരക്ക് കുറയുന്നതിന്റെയും പശ്ചാത്തലത്തിലാണ് ഈ പുതിയ ട്രെന്‍ഡും നിരീക്ഷിക്കപ്പെടുന്നത്. ചൈനീസ് യുവതയുടെ മനസ്സ് മാറ്റാന്‍ പുതിയ പദ്ധതികള്‍ തയ്യാറാക്കുന്ന തിരക്കിലാണ് അധികൃതര്‍.
Discussion about this post