തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴിയുടെ അടസ്ഥാനത്തിലെടുത്ത കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു . കൊല്ലം സ്വദേശിയായ മേക്കപ്പ് ആർടിസ്റ്റിന്റെ മൊഴിയുടെ അടിസ്ഥാത്തിലാണ് കേസ് എടുത്തിരിക്കുന്നത്. മേക്കപ്പ് മാനേജർ സജീവിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കാഞ്ഞിരപ്പിള്ളി കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. 2014 ലാണ് സംഭവം നടക്കുന്നത്. ഒരു സിനിമാ ചിത്രീകരകണത്തിനിടെ സെറ്റിൽ വച്ച് മേക്കപ്പ് ആർട്ടിസ്റ്റായ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു മൊഴി. ആദ്യം ഒന്നും മൊഴി നൽകാൻ യുവതി തയ്യാറായിരുന്നില്ല. ഹൈക്കോടതി ഇടപെടൽ ഉണ്ടായതോടെയാണ് യുവതി പരാതി നൽകിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇതുവരെ 50 കേസുകൾ എടുത്തിട്ടുണ്ട്. അതിലെ ഒരു കേസാണ് ഇത്.
40 കേസുകളിൽ നാല് കേസുകൾ മാത്രമാണ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. അതേ സമയം ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് പരാതികൾ പരിശോധിക്കാൻ സംസ്ഥാന വിവരവകാശ കമ്മീഷൻ പ്രത്യേക ബെഞ്ച് രൂപീകരിച്ചിട്ടുണ്ട്. മൂന്നംഗം ബെഞ്ചാണ് രൂപീകരിച്ചത്.
Discussion about this post