അല്ലു അർജുനെ ചോദ്യം ചെയ്ത് ഹൈദരാബാദ് പോലീസ്. ചോദ്യം ചെയ്യലിന് ഹാജരായെങ്കിലും മിക്ക ചോദ്യങ്ങൾക്കും ക്യത്യം മറുപടി പറഞ്ഞില്ല അല്ലു അർജുൻ . മരണം നടന്നത് അറിഞ്ഞത് എപ്പോഴെന്ന ചോദ്യത്തിനടക്കം ഉത്തരമില്ല. സുപ്രധാന ചോദ്യങ്ങൾക്ക് മൗനം മാത്രമാണ് മറുപടി . ് ഡിസിപിയും എസിപിയും നേതൃത്വം നൽകുന്ന സംഘമാണ് താരത്തിനെ ചോദ്യം ചെയ്തത്.
അനുമതിയില്ലാതെ എന്തിന് റോഡ് ഷോ നടത്തി. എന്തിനാണ് സ്വകാര്യ സുരക്ഷാ സംഘം ജനങ്ങളെ മർദ്ദിച്ചതിൽ ഇടപെടാതിരുന്നത് . എന്തിനാണ് പരസ്പര വിരുദ്ധ പ്രസ്താവനകൾ നടത്തിയത് എന്നും പോലീസ് ചോദിച്ചു. നേരത്തേ പോലീസ് സംഘം പുറത്തുവിട്ട, സന്ധ്യ തിയറ്ററിൽ നിന്നുള്ള 10 മിനിറ്റ് വീഡിയോയും ചോദ്യംചെയ്യലിനിടെ അല്ലു അർജുന് മുന്നിൽ പ്രദർശിപ്പിച്ചു. എന്നാൽ ഒന്നിനും കൃത്യമായ മറുപടി താരം നൽകിയില്ല .
ചിക്കട്പള്ളി പോലീസ് സ്റ്റേഷനിലാണ് ചോദ്യംചെയ്യലിനായി അല്ലു അർജുൻ ഇന്ന് രാവിലെ ഹാജരായത്. ഡിസംബർ 4 നാണ് പുഷ്പ 2 എന്ന സിനിമയുടെ പ്രീമിയർ പ്രദർശനവുമായി ബന്ധപ്പെട്ട് സന്ധ്യ തിയറ്ററിൽ ദുരന്തം സംഭവിച്ചത്. തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കുകയും അവരുടെ ഇളയ മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഹൈദരാബാദ് ദിൽഷുക്‌നഗർ സ്വദേശിനി രേവതി (39) യാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്.
Discussion about this post