യേശുദേവൻറെ തിരുപ്പിറവിയുടെ ഓർമപുതുക്കി ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. പത്യാശയുടെയും നന്മയുടെയും സമാധാനത്തിൻറെയും സാഹോദര്യത്തിൻറെയും സന്ദേശം പകരുന്ന ക്രിസ്മസിനെ വിശ്വാസികൾ വരവേറ്റു.
യേശു ക്രിസ്തുവിന്റെ തിരുപ്പിറവിയുടെ സ്മരണയിൽ ഇന്ന് ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ക്രിസ്തുമസ് ആഘോഷിക്കുന്നു. ബത്‌ലഹേമിലെ കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണിയേശുവിൻറെ തിരുപിറവി ആഘോഷത്തിലാണ് നാടും നഗരവും. ലോകമെമ്പാടുമുള്ള ദേവാലയങ്ങളിൽ ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി പ്രത്യേക പ്രാർത്ഥനകൾ നടന്നു.
കേരളത്തിലും ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ ദേവാലയങ്ങളിൽ സഭാധ്യക്ഷന്മാരും പുരോഹിതരും ക്രിസ്തുമസ് പ്രാർത്ഥനകൾക്കും പ്രത്യേക കുർബാനകൾക്കും നേതൃത്വം നൽകി.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ വിശുദ്ധ കവാടം തുറന്ന് ഫ്രാൻസിസ് മാർപാപ്പ ക്രിസ്മസ് സന്ദേശം നൽകി. യുദ്ധവും ആക്രമണവും കാരണം തകർക്കപ്പെട്ട എല്ലാ സ്ഥലങ്ങളിലും പ്രത്യാശ പകരാൻ ക്രിസ്മസിനാകട്ടെയെന്ന് ഫ്രാൻസിസ് മാർപാപ്പ ആശംസിച്ചു.
Discussion about this post