ഏതൊരു ജീവിയുടെയും ജീവിതത്തിലെ പ്രധാനപ്പെട്ട ഒന്നാണ് സമയം. സമയത്തെ പിടിച്ചുനിർത്താൻ ആർക്കും സാധിക്കില്ല. അതുകൊണ്ട് തന്നെ സമയത്തിന്റെ മൂല്യം ആർക്കും നിർണയിക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ ഇടയ്ക്കിടെ സമയം നോക്കുന്ന സ്വഭാവം നമുക്കുണ്ട്. അതിന് ക്ലോക്കും,വാച്ചുംഫോണും എല്ലാം ഉപയോഗിക്കുന്നു. എളുപ്പത്തിൽ എപ്പോഴും കൊണ്ടുനടക്കാം എന്നുള്ളത് കൊണ്ട് തന്നെ വാച്ചുകൾ നമ്മുടെ സന്തത സഹചാരിയാണ്. വിലകൂടിയതും കുറഞ്ഞതുമായ ഒട്ടേറെ കമ്പനികളുടെ വാച്ചുകൾ പലനിറത്തിൽ വലിപ്പത്തിൽ നമുക്ക് ലഭ്യമാണ്.
പലപ്പോഴും നമ്മളിൽ ഭൂരിഭാഗം പേരും വാച്ച് കെട്ടുന്നത് ഇടത് കൈകളിലായിരിക്കും. ഇത് എന്ത് കൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ആലോചിച്ച് ആലോചിച്ച് കാടുകയറി തലപുണ്ണാക്കി ബുദ്ധിമുട്ടേണ്ടതില്ല. കാര്യം വളരെ സിമ്പിളാണ്. നമ്മളിൽ പലരും എല്ലാകാര്യങ്ങളും ചെയ്യുന്നത് വലം കൈ കൊണ്ടായിരിക്കും. അപ്പോൾ ജോലിക്ക് തടസ്സമാകരുതെന്ന് കരുതിയാണ് പലരും ഇടത് കയ്യിൽ വാച്ച് കെട്ടുന്നത്. അത് മാത്രമല്ല വലത് കയ്യിൽ ഇടം കൈ ഉപയോഗിച്ചാ വാച്ചുകെട്ടാനും പ്രയാസമായിരിക്കും.
Discussion about this post