ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ വമ്പൻ പ്രോജക്ട് വരുന്നു. വന്ദേ ഭാരത് ആരാധകർക്കായി ഒരു സന്തോഷ വാർത്ത കൂടിയാണ് പുറത്തുവരുന്നത്. സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേ ഭാരതിനെ ഹൈസ്പീഡ് ബുള്ളറ്റ് ട്രെയിനുകളാക്കാൻ റെയിൽവേ ഒരുങ്ങുന്നെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതുസംബന്ധിച്ച് റെയിൽവേയുടെ ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല.
ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ രണ്ടംഘട്ടമായാണ് സെമി ഹൈ സ്പീഡ് വന്ദേ ഭാരത് ട്രെയിനുകളെ ഹൈ സ്പീഡിലേക്ക് ഉയർത്താൻ കേന്ദ്രം ആലോചിക്കുന്നത്. ട്രെയിൻ ട്രാക്കുകളിലോ, നിലവിലെ റെയിൽവേ ശൃംഖലയിലോ ഇത്തരം ട്രെയിനുകള്‍ ഓടിക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്. ചെന്നൈയിലെ ഇന്‍റഗ്രേറ്റഡ് കോച്ച് ഫാക്ടറിയും (ഐ സിഎഫ്), ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡും (ബിഇഎംഎല്‍) ചേര്‍ന്ന് ഗവേഷണങ്ങള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
വന്ദേ ഭാരത് എക്സ്പ്രസുകൾക്ക് മണിക്കൂറിൽ പരമാവധി 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കും. എന്നാൽ 130 -150 ശരാശരി വേഗതയിലാണ് ഭൂരിഭാഗം വന്ദേ ഭാരത് ട്രെയിനുകളും ഓടുന്നത്. ഇനി മുതൽ മണിക്കൂറില്‍ പരമാവധി 280 – 300 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന വിധത്തിലേക്ക് എത്തിക്കാനാണ് റെയിൽവേയുടെ പദ്ധതി.
Discussion about this post