തിരുവനന്തപുരം; ക്രിസ്മസ് ദിനത്തിലും തലേന്നും മദ്യവിൽപനയിൽ റെക്കോർഡിട്ട് ബിവറേജ് കോർപറേഷൻ ഔട്ട്ലെറ്റുകൾ. കഴിഞ്ഞ രണ്ട് ദിവസത്തെ മദ്യവിൽപ്പനയുടെ കണക്കുകളാണ് ഇപ്പോൾ ബിവറേജസ് കോർപ്പറേഷൻ പുറത്തുവിട്ടിരിക്കുന്നത്. ആകെ 152.06 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ തീയതികളിലായി 122.14 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 24.50 ശതമാനത്തിന്റെ (29.92 കോടി രൂപ) വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ഈ വർഷം ക്രിസ്മസ് ദിനത്തിൽ മാത്രം 54.64 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 6.84 ശതമാനത്തിന്റെ വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഈ വർഷം ഡിസംബർ 24ന് 71.40 കോടി രൂപയുടെയും വെയർഹൗസിലൂടെ 26.02 കോടിയുടെയും ഉൾപ്പെടെ ആകെ 97. 42 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. 2023 ഡിസംബർ 24ന് ഔട്ട്ലെറ്റുകളിലൂടെ 71 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചിരുന്നത്. ഡിസംബർ 24ലെ വിൽപ്പനയിൽ 37.21 ശതമാനത്തിന്റെ വർധനവാണ് ഇത്തവണ ഉണ്ടായത്.
Discussion about this post