ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ വ്യാജന്മാര്‍ ഉണ്ടാകുന്നത് ആദ്യത്തെ സംഭവമൊന്നുമല്ല. എന്നാല്‍ പലര്‍ക്കും ഇത് തിരിച്ചറിയാന്‍ കഴിയാറില്ല. ഇത്തരക്കാരുടെ കെണിയിലകപ്പെട്ട് പണം നഷ്ടമാകുന്നതും തുടര്‍സംഭവമാണ്.
വിപണിയില്‍ വ്യാജന്മാരില്‍ മുന്‍പന്തിയിലുള്ള ഒന്നാണ് നൈക്ക് എയര്‍ഫോഴ്സ് 1 സ്നീക്കര്‍ഹെഡ്സ്. നൈക്കിന്റേതെന്ന് തോന്നിപ്പിക്കുന്ന നിരവധി ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. ഈ വ്യാജന്മാരില്‍ വീഴാതെ ശരിയായ നൈക്ക് എയര്‍ഫോഴ്സ് എങ്ങനെ കണ്ടെത്താം
എയര്‍ഫോഴ്സ് 1 ഹോക്സില്‍ കൃത്യമായ ലോഗോയുണ്ടാകും. മാത്രവുമല്ല, ഉയര്‍ന്ന ഗുണനിലവാരമുള്ള പെയിന്റിങ്ങുകളും സ്നീക്കേര്‍സിന്റെ പ്രത്യേകതകള്‍ വ്യക്തമാക്കുന്ന ലേബലുകളുമുണ്ടാകും. തെറ്റായ ലോഗോയും ലേബലുമാണെങ്കില്‍ അത് വ്യാജനായിരിക്കും.
ഒറിജിനല്‍ നൈക്ക് എയര്‍ഫോഴ്സ് 1ന് വേണ്ടി ഏറ്റവും ഗുണനിലവാരമുള്ള വസ്തുക്കളാണുപയോഗിക്കുന്നത്. എല്ലാ എയര്‍ഫോഴ്സ് 1നും ഷൂ ബോക്സിന് തുല്യമായ സ്റ്റോക്ക് കീപ്പിങ് യൂണിറ്റ് (എസ്‌കെയു) ഉണ്ടായിരിക്കും. ഇവ വാങ്ങുന്നതിന് മുമ്പ് എപ്പോഴും ഇവ രണ്ടും തുല്യമാണോ എന്ന് പരിശോധിക്കണം. അല്ലെങ്കില്‍ അത് വ്യാജമായിരിക്കും.
നൈക്ക് എയര്‍ഫോഴ്സ് 1ല്‍ പ്രധാനമായും എയര്‍ കുഷ്യനിങ് ഉണ്ടാകും. മാത്രവുമല്ല, ധരിക്കുമ്പോള്‍ നല്ല സുഖവുമുണ്ടാകും. എന്നാല്‍ വ്യാജ നൈക്ക് ധരിക്കുമ്പോള്‍ തന്നെ ചില ബുദ്ധിമുട്ടുകള്‍ നമുക്ക് അനുഭവപ്പെടും.
Discussion about this post