ദില്ലി: പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മരണത്തിൽ പ്രിയങ്കാ പ്രിയങ്ക ഗാന്ധി എംപിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബർട്ട് വാദ്രക്ക് എതിരെപ്രതിഷേധം രൂക്ഷമാകുന്നു മൻമോഹൻ സിംഗ് മരിക്കുന്നതിന് 28 മിനിറ്റ് മുമ്പ് മരിച്ചെന്ന് ഫേസ്ബുക്കിൽ അനുശോചനം പോസ്റ്റ് ചെയ്തത് അമിത് മാളവ്യ ആരോപിച്ചു. ആശുപത്രി പ്രസ്താവന പ്രകാരം മരണം സംഭവിച്ചത് 9.51നാണ്. ഗാന്ധി കുടുംബത്തെ പതിറ്റാണ്ടുകൾ സേവിച്ചതിനുള്ള പ്രതിഫലമാണോ ഇത്. മൻമോഹൻ സിങ്, ഗാന്ധി കുടുംബത്തിൽ നിന്ന് കൂടുതൽ ബഹുമാനം അർഹിക്കുന്നുണ്ട് എന്നും അമിത് മാളവ്യ വിമര്‍ശനം ഉന്നയിച്ചു.
“മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിൻ്റെ മരണവാർത്ത റോബർട്ട് വദ്ര വെളിപ്പെടുത്തി .അതേസമയം ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) നിന്നും ഒരുരോഗവും ഇല്ല. ഒരു മുൻ പ്രധാനമന്ത്രിയുടെ വിയോഗം പ്രഖ്യാപിക്കാൻ ഗാന്ധി കുടുംബത്തിലെ ഒരു അംഗം തിടുക്കം കൂട്ടുകയും ഔദ്യോഗിക മെഡിക്കൽ ബുള്ളറ്റിന് കാത്തുനിൽക്കാതിരിക്കുകയും ചെയ്യുന്നത് ദയനീയമാണ്. പതിറ്റാണ്ടുകളായി കുടുംബത്തെ സേവിച്ചതിന് ഡോ. മൻമോഹൻ സിംഗിന് ലഭിക്കുന്നത് ഇതാണോ? ഡോ. സിംഗ് ബഹുമാനവും അന്തസ്സും അർഹിക്കുന്നു. ഗാന്ധിമാരെയോർത്ത് ലജ്ജിക്കുന്നു.
”
ദില്ലി എയിംസിൽ ചികിത്സയിലിരിക്കെ 92-ാം വയസിലാണ് മൻമോഹൻ സിങ് വിടപറഞ്ഞത്. 2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു. ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളായിരുന്നു.
Discussion about this post