തിരുവനന്തപുരം: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് ആദരാഞ്ജലികൾ അർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മൻമോഹൻ സിംഗിന്റെ വിയോഗവാർത്ത വലിയ ദു:ഖമുണ്ടാക്കിയതായി സുരേഷ് ഗോപി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
നമ്മുടെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ജിയുടെ വിയോഗവാർത്തയിൽ അതിയായ ദുഃഖമുണ്ട്. ദീർഘവീക്ഷണമുള്ള നേതാവും പ്രശസ്ത സാമ്പത്തിക വിദഗ്ധനും യഥാർത്ഥ രാഷ്ട്രതന്ത്രജ്ഞനും ആയ അദ്ദേഹം ഇന്ത്യയുടെ സാമ്പത്തിക – സാമൂഹിക ഭൂപ്രകൃതിയിൽ മായാത്ത മുദ്ര പതിപ്പിച്ചു.
അദ്ദേഹത്തിന്റെ വിനയവും വികസനത്തോടുള്ള പ്രതിബദ്ധതയും മുഴുവൻ രാജ്യത്തിനും പ്രചോദനമായി. രാജ്യത്തിന്റെ അഭിവൃദ്ധിയ്ക്കായി അദ്ദേഹത്തിന്റെ ദർശനങ്ങൾ തുടർന്നും നമ്മെ നയിക്കും. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദു:ഖത്തിൽ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നുവെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
Discussion about this post