ധാക്ക: ക്രിസ്മസ് തലേന്ന് ബംഗ്ലാദേശിലെ ചിറ്റഗോംഗ് ഹിൽ ട്രാക്‌സിലെ നോട്ടുൻ തോങ്‌ജിരി ത്രിപുര പാരയിൽ ന്യൂനപക്ഷ ക്രിസ്ത്യൻ സമുദായത്തിൻ്റെ പതിനേഴു വീടുകൾ അഗ്നിക്കിരയാക്കി.”അജ്ഞാതർ” തങ്ങളുടെ വീടുകൾ കത്തിച്ചതായി ഗ്രാമവാസികൾ പോലീസിനോട് പറഞ്ഞു. എന്നാൽ രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള തർക്കം എന്നാണ് സർക്കാരിന്റെ ഭാഷ്യം.
പുലർച്ചെ 12:30 ന് സമീപ ഗ്രാമത്തിലെ ഒരു പള്ളിയിൽ അർദ്ധരാത്രി കുർബാനയിൽ പങ്കെടുത്തുകൊണ്ടിരിക്കെയാണ് ആക്രമണം നടന്നത്. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തതെന്ന് ബന്ദർബൻ ജില്ലാ അധികൃതർ പറഞ്ഞു. അതേസമയം 17 വീടുകളും പൂർണ്ണമായും കത്തി നശിച്ചു, രണ്ടെണ്ണം ഭാഗികമായി തകർന്നു.
ലാമ ഉപസിലയിലെ സരായ് യൂണിയൻ്റെ വാർഡ് നമ്പർ 8-ലാണ് തോങ്‌ജിരി പ്രദേശത്തെ ന്യൂ ബെറ്റാച്ചര പാര എന്ന ബാധിത ഗ്രാമം സ്ഥിതി ചെയ്യുന്നത്. ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഗ്രാമീണർ ബുധനാഴ്ച രാത്രി, അടുത്തുള്ള ടോംഗ്യാജിരി ഗ്രാമത്തിലേക്ക് പോയിരുന്നു. ഇവരുടെ അഭാവം മുതലെടുത്ത് അക്രമികൾ വീടുകൾ കത്തിക്കുകയായിരുന്നു. ഗ്രാമത്തിലെ മൊത്തം 19 വീടുകളിൽ 17 എണ്ണം പൂർണ്ണമായും നശിച്ചു
Discussion about this post