മോസ്‌കോ: യുക്രെയിനുമായുള്ള യുദ്ധത്തിൽ വിജയിക്കുമെന്ന് ആവർത്തിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ദൈവം തങ്ങൾക്കൊപ്പമാണെന്ന് പുടിൻ പറഞ്ഞു. സെന്റ്പീറ്റേഴ്‌സ് ബർഗിലെ യുറേഷ്യൻ ഇക്കണോമിക് കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു പുടിൻ.
ദൈവത്തിൽ എനിക്ക് വിശ്വാസം ഉണ്ട്. ദൈവം ഞങ്ങൾക്കൊപ്പമാണ്. 2021 ൽ അമേരിക്കൻ പ്രസിഡന്റ് ആയ ജോ ബൈഡൻ യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ടി കരാർ കൊണ്ടുവന്നിരുന്നു. എന്നാൽ അത് അംഗീകരിക്കാൻ കഴിയില്ലെന്ന് മോസ്‌കോ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണെന്ന് പുടിൻ വ്യക്തമാക്കി.
2025 ൽ യുക്രെയിനുമായുള്ള യുദ്ധം വിജയിക്കുക മാത്രമാണ് റഷ്യയുടെ ലക്ഷ്യം. അവസാനം ഉണ്ടാകുന്നതുവരെ യുദ്ധം തുടരും. വിജയിക്കുമെന്ന് ഉറപ്പുണ്ട്. ഞങ്ങളുടെ ലക്ഷ്യങ്ങൾ നിറവേറും. സാമ്പത്തികം, സാമൂഹിതം, സൈനിക സുരക്ഷ എന്നിവയിൽ നിർണായക ലക്ഷ്യങ്ങൾ പൂർത്തിയാക്കുമെന്നും പുടിൻ കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പിന് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനായി ഒരു നിർദ്ദേശം ഉണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു പുടിന്റെ പ്രതികരണം.
Discussion about this post