2024 ചലച്ചിത്ര ലോകത്തിന് മികച്ച ഒരു വർഷം തന്നെയായിരുന്നു. തിയേറ്ററുകളിലും ഒടിടി പ്ലാറ്റ്ഫോമുകളിലും ആയി നിരവധി സിനിമകളും വെബ് സീരീസുകളും ഈ വർഷം ജനങ്ങൾ കണ്ടു. ഇപ്പോൾ ഇതാ 2024 അവസാന ദിനങ്ങളിലേക്ക് എത്തുകയാണ്. ഈ വർഷത്തെ അവസാന ഒടിടി റിലീസുകൾ ഈ വാരാന്ത്യത്തിൽ പ്രേക്ഷകർക്ക് മുൻപിൽ എത്തും. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കൊറിയൻ സീരീസ് സ്ക്വിഡ് ഗെയിം 2 അടക്കമുള്ളവയാണ് അവസാനമായി ഒടിയിലേക്ക് എത്തിയിട്ടുള്ളത്.
2024ലെ അവസാന ദിനങ്ങളിലെ ഒടിടി റിലീസുകൾ ഇവയാണ്,
സ്ക്വിഡ് ഗെയിം 2
സ്ക്വിഡ് ഗെയിം എന്ന പരമ്പരയുടെ ആദ്യഭാഗം കണ്ട പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന റിലീസ് ആണ് സ്ക്വിഡ് ഗെയിം 2. ജനുവരി 26 ന് ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിൽ സ്ക്വിഡ് ഗെയിം 2 റിലീസ് ചെയ്തു. സ്ക്വിഡ് ഗെയിം ആദ്യ സീസണിൽ വിജയിച്ചതിന് ശേഷം ജീവിതത്തിൻ്റെയും മരണത്തിൻ്റെയും ഗെയിം കളിക്കാൻ മടങ്ങിവരുന്ന ജി-ഹൂണിന്റെ പുതിയ കഥയാണ് പരമ്പര പറയുന്നത്. ലീ ജംഗ്-ജെ, ലീ ബ്യുങ്-ഹുൻ, വി ഹാ-ജുൻ, ഗോങ് യൂ എന്നിവർ കഴിഞ്ഞ സീസണിലെ അവരുടെ റോളുകൾ വീണ്ടും അവതരിപ്പിക്കുന്നു.
ഭൂൽ ഭുലയ്യ 3
2024-ൽ ബോളിവുഡിൽ മികച്ച വിജയം നേടിയ സിനിമകളിലൊന്നാണ് ഭൂൽ ഭുലയ്യ 3. ഒടുവിൽ ഒടിടിയിലേക്ക് എത്തുകയാണ്. നെറ്റ്ഫ്ലിക്സിൽ ആണ് ഭൂൽ ഭുലയ്യ 3 സ്ട്രീം ചെയ്യുന്നത്. മഞ്ജുലിക എന്ന പ്രേതത്തിന്റെ പിന്നിലെ സത്യം കണ്ടെത്താൻ കൊൽക്കത്തയിലേക്ക് പോകുന്ന റൂഹ് ബാബയെ ചുറ്റിപ്പറ്റിയാണ് സിനിമ. കാർത്തിക് ആര്യൻ, മാധുരി ദീക്ഷിത്, വിദ്യാ ബാലൻ, തൃപ്തി ദിമ്രി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.
സിംഗം എഗൈൻ
അജയ് ദേവ്ഗൺ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മൾട്ടി സ്റ്റാർ ചിത്രമായ സിംഗം എഗൈൻ ഇക്കഴിഞ്ഞ ദീപാവലിക്കാണ് തിയേറ്ററുകളിലേക്ക് എത്തിയിരുന്നത്. മികച്ച വിജയം കൈവരിച്ച ചിത്രം ഇപ്പോൾ പ്രൈം വീഡിയോയിൽ ആണ് സ്ട്രീം ചെയ്യുന്നത്. ദീപിക പദുകോൺ, ടൈഗർ ഷ്രോഫ്, കരീന കപൂർ, രൺവീർ സിംഗ്, അക്ഷയ് കുമാർ, അർജുൻ കപൂർ എന്നിവരും ഈ ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
ആർ ആർ ആർ : ബിഹൈൻഡ് & ബിയോണ്ട്
തെലുങ്ക് സിനിമയെ അന്താരാഷ്ട്ര തലത്തിലേക്ക് കൈപിടിച്ച് കയറ്റിയ ആർ ആർ ആർ എന്ന ചിത്രത്തിന്റെ ചിത്രീകരണകാലവും പിന്നാമ്പുറ കഥകളും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് പുറത്തിറക്കുന്ന ഒരു ഡോക്യുമെന്ററി ആണ് ആർ ആർ ആർ : ബിഹൈൻഡ് & ബിയോണ്ട്. ജൂനിയർ എൻടിആർ, രാം ചരൺ, ആലിയ ഭട്ട് , അജയ് ദേവ്ഗൺ എന്നിവരുൾപ്പെടെയുള്ള താരനിരയെ അവതരിപ്പിക്കുന്ന ഈ ഡോക്യു-സീരീസ് ഡിസംബർ 27 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും. സംവിധായകൻ എസ്എസ് രാജമൗലിയും ഈ ഡോക്യുമെൻ്ററിയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
Discussion about this post