എറണാകുളം: മുനമ്പം തർക്ക വിഷയത്തിൽ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് നിർണ്ണായക നിരീക്ഷണം നടത്തി വഖഫ് ട്രിബ്യുണൽ. തിരുവിതാംകൂർ രാജാവ്, സേഠ് കുടുംബത്തിന് പാട്ടമായാണോ ഭൂമി നൽകിയതെന്ന് ചോദിച്ച ട്രൈബ്യൂണൽ പാട്ട കരാറാണെങ്കിൽ വഖഫ് ആധാരം നിലനിൽക്കില്ലെന്ന് നിരീക്ഷിച്ചു.
നിലവിൽ അബ്ദുൾ സത്താർ സേട്ട് ഫാറൂഖ് കോളേജിന് വഖഫ് ആയി നൽകിയതാണ് മുനമ്പം ഭൂമി എന്നാണ് കേസ്. എന്നാൽ സേഠിന് തിരുവിതാംകൂർ രാജാവ് പാട്ടത്തിന് നൽകിയതാണ് മുനമ്പം ഭൂമി എന്ന് വരുകയാണെകിൽ ഒരു വാദത്തിനും പിന്നീട് പ്രസക്തിയില്ലാതാകും.
അബ്ദുൾ സത്താർ സേഠിന് പാട്ടം പ്രകാരം താത്കാലിക ഉടമസ്ഥത മാത്രമേ ഭൂമിക്ക് മേൽ ഉണ്ടായിരുന്നുള്ളൂവെന്ന വാദം ഉയർന്നാൽ അത് നിർണായകമാകും. 1902ലെ കൈമാറ്റം പാട്ട കരാർ ആണോ ഇഷ്‌ടദാനമാണോയെന്നത് കേസിൽ പ്രധാനം ആണെന്ന് കോടതി വിലയിരുത്തി. ഇത് തെളിയിക്കുന്ന രേഖകൾ ഹാജാരാക്കാനും വിവിധ കക്ഷികളോട് ആവശ്യപ്പെട്ടു. മുനമ്പം വിഷയം സമൂഹത്തിൽ വിവാദ ചർച്ചകൾക്ക് വഴിവെച്ച സാഹചര്യത്തിൽ മുഴുവൻ രേഖകളും പരിശോധിക്കേണ്ടത് ആവശ്യമെന്ന് കോടതി വിലയിരുത്തി.
. ഭൂമി വഖഫ് നൽകിയ 1952 മുതലുള്ള ഭൂരേഖകളാണ് കോടതികൾ ഇതുവരെ പരിഗണിച്ചത്. 1902ൽ സേഠ് കുടുംബത്തിന് തിരുവിതാംകൂർ രാജാവ് ഭൂമി കൈമാറിയത് പാട്ടകരാർ പ്രകാരമാണെങ്കിൽ വഖഫ് രജിസ്ട്രേഷൻ നിലനിൽക്കുമോയെന്ന് ഇന്ന് ട്രൈബ്യൂണൽ ചോദിച്ചു. അതിനാൽ തന്നെ നൂറ്റാണ്ടിലധികം പഴക്കമുള്ള രേഖകൾ പരിശോധിക്കണമെന്ന് ആദ്യമായി നിയമസംവിധാനം ആവശ്യപ്പെട്ടു.
Discussion about this post