മഞ്ഞുവീഴ്ചയെ തുടർന്ന് കുളുവിലെ റിസോർട്ടിൽ കുടുങ്ങിയ അയ്യായിരം വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി പോലീസ്. സോളങ് നാലയിലെ സ്‌കീ റിസോർട്ടിലാണ് വിനോദ സഞ്ചാരികൾ കുടുങ്ങിയത്. ആയിരത്തിലേറെ വാഹനങ്ങളും റോഡിൽ കുടുങ്ങി. വിനോദ സഞ്ചാരികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും കുളു പോലീസ് പറഞ്ഞു.
വെള്ളിയാഴ്ചയും സംസ്ഥാനത്ത് കനത്ത മഞ്ഞുവീഴ്ച തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത മഞ്ഞുവീഴ്ചയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ലൗഹൗൾ – സ്പിതി, ചമ്പ, കാൻഗ്ര, ഷിംല, കിന്നൗർ, കുളു എന്നിവയുൾപ്പെടെ ആറ് ജില്ലകളിൽ കനത്ത മഞ്ഞുവീഴ്ചയാണ് ഉണ്ടായത്
ഡിസംബർ 29 മുതൽ ബിലാസ്പൂർ, ഹാമിർപൂർ, ഉന ജില്ലകളിൽ ശക്തമായ തണുപ്പ് തരംഗമുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം കണക്കുകൂട്ടുന്നത്. മാണ്ഡി, കുളു, ചമ്പ എന്നിടങ്ങളിലും ജനുവരി 1 വരെ കഠിമായ തണുപ്പ് തുടരുമെന്നും മുന്നറിയിപ്പിൽ പറയുന്നു
Discussion about this post