കാപ്പിയും ചായയും സ്ഥിരമായി കഴിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. ഈ ശീലം വായയിലും തൊണ്ടയിലും ഉള്ള അര്‍ബുദങ്ങള്‍ ഇത് തടയുമെന്നാണ് ശാസ്ത്രത്തിന്റെ കണ്ടെത്തല്‍.
തലയിലെയും കഴുത്തിലെയും ക്യാന്‍സറുകള്‍ ലോകമെമ്പാടുമുള്ള ക്യാന്‍സറിന്റെ ഏഴാമത്തെ സ്ഥാനത്താണ് താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ് ഇതിന്റെ വര്‍ധനവ് കാണുന്നത്.
യൂട്ടായിലെ ഹണ്ട്‌സ്മാന്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ നടത്തിയ ലോകവ്യാപക പഠനത്തിലാണ് കാപ്പിയുടെയും ചായയുടെയും കാന്‍സറിനെതിരെയുള്ള ഗുണഫലങ്ങള്‍ കണ്ടെത്തിയത്. സ്ഥിരമായി കുടിക്കുന്നവരിലാണ് ഈ ഗുണഫലങ്ങള്‍. നിശ്ചിത അളവില്‍ കുടിക്കുകയും വേണം. കൂടിയാലും ദോഷഫലങ്ങളുണ്ട്.
അതേസമയം, തലയിലും കഴുത്തിലും കാന്‍സര്‍ ബാധിച്ച 9,548 രോഗികളുടെയും കാന്‍സര്‍ ഇല്ലാത്ത 15,783 രോഗികളുടെയും വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍, പ്രതിദിനം 4 കപ്പില്‍ കൂടുതല്‍ കഫീന്‍ അടങ്ങിയ കാപ്പി കുടിക്കുന്ന വ്യക്തികള്‍ക്ക് തലയും കഴുത്തും ഉണ്ടാകാനുള്ള സാധ്യത 17% കുറവാണെന്ന് കണ്ടെത്തി. ഇവരില്‍ തൊണ്ടയില്‍ അര്‍ബുദം ഉണ്ടാകാനുള്ള സാധ്യത 30% കുറവാണ്,
കഫീന്‍ അടങ്ങിയ കാപ്പി കുടിക്കുന്നത് ഓറല്‍ ക്യാവിറ്റി ക്യാന്‍സറിനെ 25 ശതമാനത്തോളം പ്രതിരോധിക്കുന്നുണ്ട്. ചായ കുടിക്കുന്നത് ഹൈപ്പോഫറിന്‍ജിയല്‍ ക്യാന്‍സറിന്റെ 29% കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ, ദിവസവും ഒരു കപ്പോ അതില്‍ കുറവോ ചായ കുടിക്കുന്നത് തലയിലും കഴുത്തിലും കാന്‍സറിനുള്ള സാധ്യതയെ 9% വും ഹൈപ്പോഫറിന്‍ജിയല്‍ ക്യാന്‍സറിനുള്ള സാധ്യതയെ 27% കുറക്കുന്നു.
Discussion about this post