ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മരണത്തിലും രാഷ്ട്രീയം കളിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മൻമോഹൻ സിംഗിനെ ബിജെപി അപമാനിച്ചുവെന്നാണ് രാഹുൽ ഗാന്ധി ഉയർത്തുന്ന ആക്ഷേപം. മൻമോഹൻ സിംഗിന്റെ സംസ്‌കാര ചടങ്ങുകൾ സ്മാരകത്തിനായി തീരുമാനിച്ച സ്ഥലത്തിന് സമീപം അനുവദിക്കണമെന്ന കോൺഗ്രസിന്റെ ആവശ്യം കേന്ദ്രസർക്കാർ നിരസിച്ചിരുന്നു. ഇതിലാണ് ഇപ്പോൾ വിമർശനവുമായി രാഹുൽ രംഗത്ത് എത്തിയിരിക്കുന്നത്.
ഭാരത്തിന്റെ പുത്രനും സിഖ് വിഭാഗത്തിൽ നിന്നുള്ള ആദ്യ പ്രധാനമന്ത്രിയുമായ ഡോ. മൻമോഹൻ സിംഗിനെ ബിജെപി സർക്കാർ അവഹേളിച്ചു. സ്മാകരം നിർമ്മിക്കാൻ തീരുമാനിച്ചയിടത്ത് സംസ്‌കാരത്തിനായി പ്രത്യേക സ്ഥലം ഒരുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം തള്ളിയ സർക്കാർ നിഗംബോധ് ഘട്ടിലായിരുന്നു സംസ്‌കാര ചടങ്ങുകൾ അനുവദിച്ചത്. ഇതൊരു പൊതുശ്മശാനം ആണ് ഇതെന്നും രാഹുൽ പറഞ്ഞു.
ഒരു പതിറ്റാണ്ട് ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഇരുന്ന വ്യക്തിയാണ് മൻമോഹൻ സിംഗ്. അദ്ദേഹത്തിന്റെ ഭരണകാലയളവിൽ രാജ്യം സാമ്പത്തിക രംഗത്ത് സൂപ്പർ പവറായി മാറിയിരുന്നു. പാവങ്ങളെ പിന്തുണയ്ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സാമ്പത്തിക നയങ്ങൾ. ഇപ്പോഴും അദ്ദേഹത്തിന് പാവങ്ങളുടെ പിന്തുണയുണ്ട്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകൾ പ്രത്യേക സ്ഥലത്ത് നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടത്. എങ്കിൽ മാത്രമേ അതിൽ സാധാരണക്കാർക്കും പങ്കാളികളാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ കേന്ദ്രസർക്കാർ ഇതിന് അനുവദിച്ചില്ല.
നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ ബഹുമാനം അർഹിക്കുന്ന വ്യക്തിയാണ് മൻമോഹൻ സിംഗ്. സ്മാരകവും അദ്ദേഹം അർഹിക്കുന്നു. ഭാരത്തിന്റെ പുത്രൻ എന്ന നിലയിൽ സർക്കാരും അദ്ദേഹത്തോട് ബഹുമാനം കാണിക്കണം ആയിരുന്നുവെന്നും രാഹുൽ പറഞ്ഞു.
Discussion about this post