ആലപ്പുഴ: കഞ്ചാവ് കേസിൽ വനിതാ എംഎൽഎയുടെ മകൻ പിടിയിൽ. കായംകുളം എംഎൽഎ യു.പ്രതിഭയുടെ മകൻ കനിവ് ആണ് കുട്ടനാട് എക്‌സൈസിന്റെ പിടിയിൽ ആയത്. കനിവിന്റെ പക്കൽ നിന്നും 90 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇവരെ പിന്നീട് എക്സെെസ് ജാമ്യത്തിൽ വിട്ടു.
ഉച്ചയോടെയായിരുന്നു സംഭവം. തകഴി പാലത്തിനടിയിൽ കൂട്ടുകാരുമൊത്ത് മദ്യപിയ്ക്കുകയായിരുന്നു കനിവ്. ഇതിനിടെ എക്‌സൈസ് സംഘം സ്ഥലത്ത് എത്തുകയായിരുന്നു. പാലത്തിന് താഴെയായി യുവാക്കൾ കഞ്ചാവ് വലിക്കുന്നതായി എക്സെെസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു എക്സെെസ് സ്ഥലത്ത് എത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് കഞ്ചാവ് കണ്ടെടുത്തത്. ഇതോടെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കനിവിനൊപ്പം 9 സുഹൃത്തുക്കളെയും എക്‌സൈസ് കസ്റ്റഡിയിൽ എടുത്തു.
Discussion about this post