സമുദ്രങ്ങള്‍ക്കടിയിലുള്ള രഹസ്യങ്ങള്‍ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല. സമുദ്രത്തിന്റെ അടിത്തട്ടിലെ ഭീമാകാരമായ പര്‍വ്വതങ്ങളുടെ കാര്യം തന്നെയെടുക്കാം അവയുടെ ആകെ മൊത്തം ഒരു ശതമാനം മാത്രമേ നമുക്ക് അറിയാനായിട്ടുള്ളൂ.
ഇന്നുവരെ മാപ്പ് ചെയ്തിരിക്കുന്നത് 14,500 പര്‍വ്വതങ്ങള്‍ മാത്രമാണ്. അപ്പോള്‍ എത്രത്തോളം വിശാലമാണ് സമുദ്രലോകം എന്ന് ചിന്തിക്കാവുന്നതേയുള്ളൂ. ഇപ്പോഴിതാ അത്തരത്തില്‍ കണ്ടെത്തിയ പര്‍വ്വതം ഡേവിഡ്‌സണ്‍ സീമൗണ്ടാണ് ശാസ്ത്രജ്ഞരെ ഞെട്ടിച്ചിരിക്കുന്നത്. കാലിഫോര്‍ണിയന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന വെള്ളത്തിനടിയിലുള്ള നിഷ്‌ക്രിയ അഗ്‌നിപര്‍വ്വതമായ ഇത് 1933-ലാണ് കണ്ടെത്തിയത്, 25 മൈല്‍ (40 കിലോമീറ്റര്‍) വിസ്തൃതി ഇതിനുണ്ട്. കഴിഞ്ഞ 9.8 ദശലക്ഷം വര്‍ഷങ്ങളായി ഇത് പ്രവര്‍ത്തനരഹിതമാണ്.
അതിമനോഹരമായ പവിഴപ്പുറ്റുകളും വിപുലമായ ആഴക്കടല്‍ നീരാളി വര്‍ഗ്ഗത്തില്‍പ്പെട്ട ജീവികളും ഇവിടെ അധിവസിക്കുന്നു ഒരു മാസം നീണ്ടുനിന്ന പര്യവേഷണം ശാസ്ത്രത്തിന് ഞെട്ടിക്കുന്നതായിരുന്നു. നിരവധി അമ്പരപ്പിക്കുന്ന കാഴ്ച്ചകളാണ് ഗവേഷകര്‍ അവിടെ കണ്ടത്. വെളുത്ത സ്‌പോഞ്ച് തോട്ടങ്ങള്‍, കാസ്പര്‍ നീരാളികള്‍, സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഗ്ലാസ് സ്‌പോഞ്ചുകള്‍, മുള പവിഴപ്പുറ്റുകളുടെ വിശാലമായ വനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
അന്യഗ്രഹ ജീവികള്‍ക്ക് സമാനമായ നിരവധി ജീവിവര്‍ഗ്ഗങ്ങളെ അവിടെ കണ്ടെത്തി ഇവ കൂടുതലായും കടും ചുവപ്പ് നിറത്തിലുള്ളവയായിരുന്നു.ഈ സ്പീഷീസുകള്‍ക്കൊപ്പം കള്ളിച്ചെടികള്‍ പോലെയുള്ള കടല്‍ ഉര്‍ച്ചിനുകളും മനുഷ്യന്റെ ഉയരം വരെ ഉയര്‍ന്ന കടല്‍ സ്‌പോഞ്ചുകളും ഉണ്ടായിരുന്നു.
Discussion about this post