മരപ്പട്ടിയുടെ വിസര്‍ജ്യത്തില്‍നിന്നുള്ള കാപ്പിക്കുരു കൊണ്ട് ലോകത്തിലെ ഏറ്റവും വിലകൂടിയ കാപ്പിയുണ്ടാക്കുന്നുവെന്ന് നമുക്കറിയാം. അതുപോലെ തന്നെ പ്രാണികള്‍ കടിച്ച തേയിലയുടെ ഇലകളില്‍ നിന്നുണ്ടാക്കുന്ന ഒരു ചായയ്ക്കും നല്ല വിലയാണ്. പ്രാണികള്‍ കടിച്ച ഈ ഇലയുടെ വില പതിനായിരങ്ങളാണ്. ഈ തേയിലകളില്‍ നിന്ന് ഉണ്ടാക്കുന്ന ചായയെ ബഗ് ബിറ്റണ്‍ ഊലോങ് ടീ എന്നും ഡോങ് ഡിംഗ് ഊലോങ് ടീ എന്നും വിളിക്കാറുണ്ട്.
തായ്വാനിലാണ് ഈ സ്പെഷ്യല്‍ ചായ ജനിച്ചത്. തായ്വാനില്‍ ഏറ്റവും കൂടുതല്‍ ചായ ഉത്പാദിപ്പിക്കുന്ന പ്രദേശമായ നാന്റൗവ ആണ് ഇതിന്റെ തലസ്ഥാനം്. തേയിലത്തോട്ടങ്ങളില്‍ ടീ ജാസിഡികള്‍ എന്ന് വിളിക്കുന്ന ഒരു പ്രത്യേകതരം പ്രാണികളെ കാണാം. ഇവ തേയിലയുടെ ഇലകളിലെ നീര് ഊറ്റിക്കുടിക്കുകയാണ് ചെയ്യുന്നത്.
ഇവ നീരൂറ്റി കുടിക്കുന്ന സമയത്ത് ചെടിയില്‍ ഒരു പ്രത്യേകതരം എന്‍സൈമുകള്‍ ഉത്പാദിപ്പിക്കുന്നു. ഈ എന്‍സൈമുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ഇത് തേയിലയ്ക്ക് തേനിന്റെ വാസനയും പഴത്തിന്റെ ടേസ്റ്റും നല്‍കുന്നു. ഈ ഇലകള്‍ ഓക്സിഡൈസ് ചെയ്ത് വറുത്താണ് പലതരം ചായകള്‍ക്കുളള പൊടികള്‍ ഉണ്ടാക്കുന്നത്.
ബഗ് ബിറ്റണ്‍ ഊലോങ് ടീ-ക്ക് 75 ഗ്രാമിന് ഏകദേശം 3000 രൂപയാണ് വില. ഈ ഇലകള്‍ ഓക്സിഡൈസ് ചെയ്ത് വറുത്ത് പലതരം പാനിയങ്ങള്‍ ഉണ്ടാക്കുന്നു. മിക്സിയാങ് ബ്ലാക് ടീ(പൂര്‍ണ്ണമായും ഓക്സിഡൈസ് ചെയ്ത ഇലകള്‍ കൊണ്ട് നിര്‍മ്മിച്ചത്), ഓറിയന്റല്‍ ബ്യൂട്ടി (ഭാഗീകമായി ഓക്സിഡൈസ് ചെയ്തതും വറുത്തിട്ടില്ലാത്തതും), കോണ്‍ക്യുബൈന്‍ ടീ (ഭാഗീകമായി ഓക്സിഡൈസ് ചെയതതും വറുത്തതും) ഇവയൊക്കെയാണ് പ്രധാന ചായകള്‍.
Discussion about this post