പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് വേണ്ടി പമ്പയിലെ സ്‌പോട്ട് ബുക്കിംഗ് കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കുാന്‍ തീരുമാനം. നിലവില്‍ ഏഴ് കൗണ്ടറുകളാണുള്ളത്. അവ പത്താക്കി ഉയര്‍ത്തും. 60 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമായി പ്രത്യേക കൗണ്ടര്‍ തുറക്കും. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ആണ് തീരുമാനം. ഡിസംബര്‍ മുപ്പതിന് വൈകിട്ടാണ് മകരവിളക്ക് മഹോത്സവത്തിനായി ഇനി ശബരിമല നട തുറക്കുന്നത്. ജനുവരി 14 നായിരിക്കും മകരവിളക്ക് മഹോത്സവം നടക്കുക.
മണ്ഡലകാലം അവസാനിച്ചപ്പോള്‍ ശബരിമലയില്‍ 32 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ ആണ് ദര്‍ശനം നടത്തിയത്. മുന്‍വര്‍ഷത്തേക്കാള്‍ അധികം തീര്‍ത്ഥാടകര്‍ എത്തിയിട്ടും പരാതികള്‍ ഇല്ലാതെയാണ് 41 ദിവസം കടന്നുപോയത്.
മകരവിളക്ക് ഉത്സവത്തിന് എത്ര തിരക്കുണ്ടായാലും നേരിടാന്‍ സജ്ജമാണ് ദേവസ്വം ബോര്‍ഡും പോലീസും അറിയിച്ചു. 32,79,761 തീര്‍ത്ഥാടകരാണ് ഈ മണ്ഡലകാലത്ത് മല ചവിട്ടിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5 ലക്ഷത്തിലധികം വര്‍ദ്ധനവ് ആണ് ഉണ്ടായത്.
Discussion about this post