മോസ്‌കോ: അസർബൈജാൻ എയർലൈൻസ് ഫ്ലൈറ്റ് 8432 തകർന്ന് 38 യാത്രക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി വ്ലാദിമിർ പുട്ടിൻ.സംഭവത്തിൽ ശനിയാഴ്ച അസർബൈജാൻ പ്രസിഡൻ്റ് ഇൽഹാം അലിയേവിനോട് പുട്ടിൻ ക്ഷമാപണം നടത്തിയതായി യൂറോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
ബുധനാഴ്ചയുണ്ടായ മാരകമായ വിമാനാപകടത്തിന് ശേഷം മാപ്പ് പറയാൻ പുടിൻ അസർബൈജാൻ പ്രസിഡൻ്റ് ഇൽഹാം അലിയേവിനെ വിളിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നു. കൂടാതെ മരണപ്പെട്ടവരുടെ കുടുംബങ്ങളോട് തൻ്റെ അഗാധവും ആത്മാർത്ഥവുമായ അനുശോചനവും അദ്ദേഹം പ്രകടിപ്പിച്ചു.
അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നിന്ന് വടക്കൻ കോക്കസസിലെ റഷ്യൻ നഗരമായ ഗ്രോസ്‌നിയിലേക്ക് പോകുകയായിരുന്നു എംബ്രയർ 190 വിമാനം. 62 യാത്രക്കാരും അഞ്ച് ജീവനക്കാരും ഉണ്ടായിരുന്ന വിമാനം അക്‌തൗവിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ അടിയന്തര ലാൻഡിംഗ് നടത്താൻ നിർബന്ധിതരായതിനെ തുടർന്ന് തകർന്നു വീണത്.
റഷ്യൻ അധികൃതർ വ്യക്തമാക്കുന്നത് പ്രകാരം പക്ഷി ഇടിച്ചതിനെ തുടർന്നാണ് പൈലറ്റുമാർ അടിയന്തര ലാൻഡിംഗ് നടത്താൻ തീരുമാനിച്ചതെന്നാണ് പ്രാഥമിക വിവരം. അസർബൈജാൻ, റഷ്യ എന്നിവിടങ്ങളിൽ നിന്ന് കാസ്പിയൻ കടലിൻ്റെ എതിർ തീരത്താണ് അക്റ്റൗ സ്ഥിതി ചെയ്യുന്നത്.
അതേസമയം അന്വേഷണം പൂർത്തിയാകുന്നതുവരെ ബാക്കുവിൽ നിന്ന് റഷ്യയിലെ ചെച്‌നിയ മേഖലയിലേക്കുള്ള എല്ലാ വിമാനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് അസർബൈജാൻ എയർലൈൻസ് അറിയിച്ചു
Discussion about this post