ചണ്ഡീഗഢ്: എൻ സി സി ക്യാമ്പിലെ ഭക്ഷ്യ വിഷബാധയുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സൈനികനെ സി പി എം പ്രവർത്തകർ കയ്യേറ്റം ചെയ്തതായി പരാതി. എന്നാൽ സംഭവത്തിൽ പോലീസ് ഇതുവരെ ആയിട്ട് നടപടി ഒന്നും സ്വീകരിച്ചിട്ടില്ല എന്നും ആക്ഷേപമുയരുന്നു. ക്യാമ്പ് കമാണ്ടർ ലെഫ്റ്റനന്റ് കേണൽ കാർണെയിൽ സിംഗിനെയാണ് സി പി എം പ്രവർത്തകർ ആക്രമിച്ചത്. ഇതേ തുടർന്ന് സംഭവത്തിന്റെ ദൃശ്യങ്ങൾ അടക്കം പുറത്ത് വിട്ട് രംഗത്ത് വന്നിരിക്കുകയാണ് സൈനികന്റെ പിതാവും മുൻ സൈനികനുമായ ബൽബീർ സിങ്.
“28 വർഷം എന്റെ മഹത്തായ രാഷ്ട്രത്തിന് വേണ്ടി സൈനിക സേവനം ചെയ്ത വ്യക്തിയാണ് ഞാൻ. ആ പാത തന്നെ തിരഞ്ഞെടുത്ത് രാജ്യത്തെ സേവിക്കുകയാണ് എന്റെ മകനും.എന്നാൽ എന്തിന് വേണ്ടി?. ഗുണ്ടകളുടെ സ്വന്തം നാട്ടിൽ വച്ച് ഇങ്ങനെ കയ്യേറ്റം ചെയ്യപ്പെടാനോ”. തുറന്നു ചോദിക്കുകയാണ് ബൽബീർ സിംഗ്.
അതെ സമയം തൃക്കാക്കര പോലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച പരാതി(എഫ് ഐ ആർ നമ്പർ 1094/ 2024) കൊടുത്തിട്ടും പോലീസ് അനങ്ങുന്നില്ലെന്നും ബൽബീർ സിംഗ് കുറ്റപ്പെടുത്തി.
സമൂഹ മാധ്യമമായ എക്‌സിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രതിരോധ മന്ത്രാലയത്തെയും അടക്കം ടാഗ് ചെയ്താണ് ബൽബീർ സിംഗ് ചോദിക്കുന്നത്. എന്നെയും എന്റെ കുടുംബത്തെയും സഹായിക്കാനും ഞങ്ങൾക്ക് അവകാശപ്പെട്ട നീതി മേടിച്ചു താരനും രാജ്യത്തിൻറെ പിന്തുണ ആവശ്യപ്പെടുന്നു എന്നും ബൽബീർ സിംഗ് തന്റെ പോസ്റ്റിൽ പറയുന്നുണ്ട്.
Discussion about this post